മൗറീഷ്യോ പോച്ചെറ്റിനോ ഇനി അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകൻ

അമേരിക്കൻ ദേശീയ ടീമിൻ്റെ പുതിയ പരിശീലകനാകാൻ മൗറീഷ്യോ പോച്ചെറ്റിനോ സമ്മതിച്ചതായി റിപ്പോർട്ട്. ആദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ പോച്ചെറ്റിനോ ഒരുങ്ങുന്നത്. 52കാരനായ അമേരിക്കൻ പരിശീലകനായി ഉടൻ ചുമതലയേൽക്കും എന്ന് ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു.

സ്പെയിനിൽ എസ്പാൻയോളിനൊപ്പം പരിശീലക കരിയർ ആരംഭിച്ച പോച്ചെറ്റിനോ സതാംപ്ടണെ പരിശീലിപ്പിച്ച് കൊണ്ട് ഇംഗ്ലണ്ടിൽ എത്തി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം വന്നത് ടോട്ടനത്തിന്റെ ഒപ്പം ആയിരുന്നു. അഞ്ച് വർഷം ക്ലബ്ബിൽ ചിലവഴിച്ച താരം അവരെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് എത്തിച്ചിരുന്നു. പിന്നീട് പാരീസ് സെൻ്റ് ജെർമെയ്‌നിലും ചെൽസിയിലും പ്രവർത്തിച്ചു എങ്കിലും ആ രണ്ട് സ്ഥലത്തും അദ്ദേഹത്തിന്റെ കീഴിൽ ടീം നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

പോച്ച് ഔട്ട്! അവസാനം താളം കണ്ടെത്തിയിട്ടും ചെൽസി പരിശീലകനെ പുറത്താക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം തുടക്കത്തിന് ശേഷം ആറാം സ്ഥാനം നേടി യൂറോപ്പ ലീഗ് യോഗ്യത നേടി നൽകിയിട്ടും ചെൽസി പരിശീലകൻ മൗറീസിയോ പോച്ചറ്റീന്യോയും ആയി വേർപിരിഞ്ഞു. പോച്ചറ്റീന്യോയുടെ പരിശീലന സഹായികളും ക്ലബ് വിടും. പരസ്പര സമ്മതത്തോടെ ക്ലബും പരിശീലകനും വേർപിരിഞ്ഞത് ആയി റിപ്പോർട്ട് ചെയ്ത റെലഗ്രാഫ് റിപ്പോർട്ടർ മാറ്റ് ലോ ഇതിനകം ചെൽസിയുടെ വ്യവസ്ഥകൾ പോച്ചറ്റീന്യോ അംഗീകരിച്ചത് ആയും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ ആണ് മുൻ ടോട്ടനം പരിശീലകൻ കൂടിയായ അർജന്റീനക്കാരൻ പോച്ചറ്റീന്യോ ചെൽസി പരിശീലകൻ ആവുന്നത്. 2 വർഷത്തെ കരാറും 1 വർഷം അത് നീട്ടാനുള്ള വ്യവസ്ഥയും ആയി ടീമിൽ എത്തിയ പോച്ചിനു കീഴിൽ ചെൽസി ഏതാണ്ട് അര ബില്യൺ പൗണ്ടിൽ അധികം തുകയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചത്.

എന്നാൽ പരിക്കുകൾ വിടാതെ വേട്ടയാടിയപ്പോൾ ചെൽസി സീസണിന്റെ തുടക്കത്തിൽ തകർന്നടിയുന്നത് ആണ് കാണാൻ ആയത്. തന്റെ യുവ ടീമിനു സമയം ആവശ്യമുണ്ട് എന്നു ആവർത്തിച്ച പോച്ചിനു കീഴിൽ സീസണിന് അവസാനം ചെൽസി താളം കണ്ടെത്തുന്നത് ആണ് കാണാൻ ആയത്. കോൾ പാൽമറിന്റെ തോളിൽ കയറി പോച്ചിന്റെ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന് മുകളിൽ ആറാമത് ആയാണ് സീസൺ അവസാനിപ്പിച്ചത്. ഇതിനു പുറമെ ലീഗ് കപ്പ് ഫൈനലിലും, എഫ്.എ കപ്പ് സെമിയിലും ടീമിനെ എത്തിക്കാൻ പോച്ചറ്റീന്യോക്ക് ആയി. യൂറോപ്പ ലീഗ് യോഗ്യത കിട്ടിയതിനാൽ തന്നെ പോച്ചറ്റീന്യോ ചെൽസിയിൽ തുടരും എന്ന സൂചനകൾ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ കൂടുതൽ ചെറുപ്പക്കാരൻ ആയ പരിശീലകനെ ടീമിൽ എത്തിക്കാൻ ആണ് ടോഡ് ബോഹ്ലിയും ചെൽസി ബോർഡും ശ്രമിക്കുന്നത് ആണ് റിപ്പോർട്ട്.

താൻ ചെൽസിയിൽ തുടരുമോ എന്നത് ഒരാഴ്ച കൊണ്ട് അറിയാം എന്ന് പോചറ്റിനോ

താൻ ചെൽസിയിൽ തുടരുമോ ഇല്ലയോ എന്നത് ഒരാഴ്ചക്ക് അകം അറിയാൻ ആകും എന്ന് പരിശീലകൻ പോചറ്റീനോ. താൻ ഇവിടെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്നും ഇത്തരം അഭ്യൂഹങ്ങൾ തന്നെ ബാധിക്കുന്നില്ല എന്നും പോചറ്റീനോ പറഞ്ഞു.

“ഞാൻ ചെൽസി മാനേജരായി തുടരുമോ എന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്കറിയാം. അത് എൻ്റെ തീരുമാനമല്ല, കാരണം ഉടമകൾ എന്നെ മാറ്റാൻ വിചാരിക്കുന്നുവെങ്കിൽ. തീർച്ചയായും, ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ അറിയും.” പോചറ്റീനോ പറഞ്ഞു.

“ഈ വാർത്തകൾ എന്നെ ബാധിക്കുന്നില്ല. ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ആളുകളെ ഇത് ബാധിക്കുന്നുണ്ടോ? എനിക്ക് തോന്നുന്നു ഉണ്ട് എന്ന്.” അദ്ദേഹം പറഞ്ഞു.

“ഞാൻ വളരെക്കാലം ചെൽസിയിൽ എന്നെത്തന്നെ കാണുന്നു, അത് എൻ്റെ കരാറിൽ പറയുന്ന ഒരു വർഷത്തിൽ കൂടുതൽ ഞാൻ എന്നെ ഇവിടെ കാണുന്നു. കാരണം ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ ഞങ്ങൾ ശരിക്കും വിശ്വസിക്കുന്നു”. അദ്ദേഹം കൂട്ടിച്ചേർത്തു.

പെനാൾട്ടിക്ക് വേണ്ടി ചെൽസി താരങ്ങൾ അടികൂടിയത് നാണക്കേട് എന്ന്‌ പോചറ്റിനോ

ഇന്നലെ എവർട്ടണ് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെൽസിക്ക് ഒരു പെനാൾട്ടി‌‌ ലഭിച്ചപ്പോൾ ആ പെനാൾട്ടി എടുക്കാനായി താരങ്ങൾ അടികൂടിയിരുന്നു. പാൽമർ ആയിരുന്നു ചെൽസിയുടെ പെനാൾട്ടി ടേക്കർ. എന്നാൽ പാൽമറിന് നൽകാതെ ജാക്സണും മദുവെകെയും ആ പെനാൾട്ടി അടിക്കാനായി പ്രശ്നങ്ങൾ ഉണ്ടാക്കി. അവസാനം ഇരുവരെയും തള്ളി മാറ്റിയാണ് പാൽമർ പെനാൾട്ടി അടിച്ച് ലക്ഷ്യത്തിൽ എത്തിച്ചത്. ഈ സംഭവങ്ങൾ നാണക്കേടാണ് എന്ന് ചെൽസി പരിശീലകൻ പോചറ്റിനോ മത്സര ശേഷം പറഞ്ഞു.

“ഇത് നാണക്കേടാണ്, ഞങ്ങൾ കളിക്കാരോട് ഇങ്ങനെ പെരുമാറാൻ പറ്റില്ല എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള പെരുമാറ്റം ഇനി അംഗീകരിക്കിഅ എന്നും ഇത് അവസാന വാണിംഗ് ആണെന്നും ഞാൻ അവരോട് പറഞ്ഞു.” പോചറ്റിനോ പറഞ്ഞു.

“ഇത് തമാശയല്ല. വലിയ കാര്യങ്ങൾക്കായി പോരാടുന്ന ഒരു മികച്ച ടീമായി മാറണമെങ്കിൽ ഇത് നടക്കാൻ പാടില്ല. പാൽമർ ആണ് പെനാൾട്ടി ടേക്കർ. മറ്റൊരു കളിക്കാരന് പന്ത് നൽകണമെങ്കിൽ അദ്ദേഹത്തിന് നൽകാം.” പോചറ്റിനോ പറഞ്ഞു.

ചെൽസിക്ക് ഉള്ളത് യുവ ടീമാണ്, സമയം നൽകണം എന്ന് പോചറ്റിനോ

ചെൽസി യുവ ടീമാണും അതുകൊണ്ട് തന്നെ ഈ യുവതാരങ്ങൾക്ക് സമയം നൽകേണ്ടതുണ്ട് എന്നും പരിശീലകൻ പോചറ്റിനോ പറഞ്ഞു. ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസി യുവ കളിക്കാരെ സ്വന്തമാക്കാൻ തന്നെയാണ് ലക്ഷ്യമിട്ടത് എന്നും പോചറ്റിനോ പറയുന്നു.

“ജോൺ ടെറിയും ലമ്പാർഡും എല്ലാം ഒരിക്കൽ ചെറുപ്പമായിരുന്നു, ദ്രോഗ്ബയും ചെൽസിയിൽ എത്തുമ്പോൾ ചെറുപ്പമായിരുന്നു,” പോചറ്റിനോ പറഞ്ഞു. “ഇത് വ്യത്യസ്ത സമ്മർദ്ദമാണ്. ഇപ്പോൾ നമുക്ക് ഭൂതകാലവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അത് ന്യായമല്ലെന്ന് ഞാൻ കരുതുന്നു. ഇത് വ്യത്യസ്തമായ ഒരു ചെൽസിയാണ്. ഞാൻ ആരാധകർ ആഗ്രഹിക്കുന്നത് പോലെ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് ചെൽസിയുടെ രീതി” പോചറ്റിനോ പറഞ്ഞു.

“വളരെ കഴിവുള്ള യുവ കളിക്കാർ ആണ് നമുക്ക് ഒപ്പം ഉള്ളത്. അവർക്ക് നല്ല പ്രകടനം നടത്താൻ സമയം ആവശ്യമാണ്. തീർച്ചയായും നമുക്ക് സമയം വേണം.” പോചറ്റിനോ പറഞ്ഞു. ചെൽസി ഞായറാഴ്ച ബോൺമൗത്തിനെ നേരിടാൻ ഒരുങ്ങുകയാണ്‌.

ടീമിൽ സ്ഥാനം നേടാൻ പോരാടാൻ താല്പര്യമില്ലാത്ത താരങ്ങൾക്ക് ക്ലബ് വിടാം എന്ന് പോചറ്റിനോ

ചെൽസിയുടെ പുതിയ മാനേജർ മൗറീഷ്യോ പോചറ്റിനോ കളിക്കാർ അവരുടെ സ്ഥാനത്തിനായി പോരാടണം എന്ന് മുന്നറിയിപ്പ് നൽകി. പോച്ചെറ്റിനോയുടെ അരങ്ങേറ്റ മത്സരത്തിൽ ലിവർപൂളിനെതിരെ ചെൽസി 1-1ന് സമനില വഴങ്ങിയിരുന്നു‌. അന്ന് ആദ്യ ഇലവനിൽ എത്താതിരുന്ന താരങ്ങളിൽ ചിലർ അവരുടെ ടീമിലെ സ്ഥാനത്തെ ഓർത്ത് നിരാശയിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനോട് പ്രതികരിക്കുക ആയിരിന്നു പോചറ്റിനോ.

“കളിക്കാർ തങ്ങളുടെ സ്ഥാനത്തിനായി പോരാടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവർക്ക് ടീമിന്റെ ഭാഗമായി തോന്നുന്നില്ല എങ്കിലും അവർക്ക് ക്ലബ് വിടാം, അവർക്ക് മുന്നിൽ വാതിൽ തുറന്നിരിക്കുന്നു,” പോചറ്റിനോ പറഞ്ഞു. അവസാന ഒരു വർഷത്തിനിടയിൽ ഒരു ബില്യണിൽ അധികം ചിലവഴിച്ച ചെൽസി സ്ക്വാഡ് വളരെ വലുതാണ്. പല താരങ്ങൾക്കും അവസരം കിട്ടാൻ സാധ്യതയില്ലെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ സീസണിലും ഒരു സ്ഥിരമായ ആദ്യ ഇലവൻ കണ്ടെത്താൻ മാനേജർമാർ പ്രയാസപ്പെട്ടിരുന്നു. പോചറ്റിനോക്ക് അതിൽ ഒരു മാറ്റം ഉണ്ടാക്കാൻ ആകും എന്ന് ചെൽസി ആരാധകർ വിശ്വസിക്കുന്നു.

അവസാന 15 വർഷത്തിൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീം ചെൽസി ആണെന്ന് പോചറ്റീനോ

പോചെറ്റിനോ ചെൽസിയിൽ എത്തിയ ശേഷ ഇന്ന് തന്റെ ആദ്യ അഭിമുഖം നൽകി. ചെൽസി അവസാന രണ്ട് ദശകങ്ങൾ എടുത്താൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമാണ് എന്ന് പോചെറ്റിനോ പറഞ്ഞു. ചെൽസിയോട് യെസ് എന്ന് പറയാൻ എളുപ്പമായിരുന്നു എന്ന് ചെൽസി തിരഞ്ഞെടുത്തതിനെ കുറിച്ച് ആയി പോചെറ്റിനോ പറഞ്ഞു. ഞങ്ങൾ കഠിനാധ്വാനം ചെയ്യും, ആരാധകർക്ക് ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ഞങ്ങൾ കളിക്കും. അദ്ദേഹം പറയുന്നു

“ജയിച്ച് ഒന്നാം സ്ഥാനത്ത് എത്തുക എന്നതാണ് ചെൽസിയുടെ ചരിത്രം. ഞങ്ങൾക്ക് ഉയർച്ച താഴ്ചകൾ ഉണ്ടാകില്ല.” പോചെറ്റിനോ പറയുന്നു. കഴിഞ്ഞ 10, 12, 15 വർഷങ്ങളിൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമാണ് ചെൽസി എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ആദ്യ പത്തിൽ എത്താൻ ചെൽസിക്ക് ആയിരുന്നില്ല. അവർ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.പോചിന്റെ നിയമനം അതിനു സഹിക്കാൻ ഉതകും എന്ന് ചെൽസി മാനേജ്മെന്റും ആരാധകരും വിശ്വസിക്കുന്നു.

പോചെറ്റിനോ പണി തുടങ്ങി!! ഇന്ന് ചെൽസിയിലെ ആദ്യ ദിവസം

ചെൽസിയുടെ പുതിയ പരിശീലകനായ പോച്ചെറ്റിനോയെ ഇന്ന് ക്ലബിൽ തന്റെ ജോലി ആരംഭിച്ചു. പോചടീനോ ഇന്ന് ചെൽസി ക്ലബിൽ എത്തി സ്റ്റാഫുകളെയും ഉടമകളെയും കണ്ടു. ക്ലബിൽ തന്റെ ആദ്യ ഇന്റർവ്യൂയും പോച് ഇന്ന് നൽകും. അടുത്ത ദിവസങ്ങളിൽ തന്നെ താരങ്ങൾ പ്രീസീസണായി എത്തി തുടങ്ങും. അതോടെ പോചടീനോയുടെ കീഴിൽ ടീം പരിശീലനവും തുടങ്ങും.

രണ്ട് വർഷത്തെ കരാറിലാണ് മുൻ സ്പർസ് പരിശീലകൻ കൂടിയായ പോചെറ്റിനോ ചെൽസിയിലേക്ക് എത്തിയത്‌. സ്‌പെയിനിലും ഫ്രാൻസിലും പ്രീമിയർ ലീഗിലും പരിശീലകനായി പ്രവർത്തിച്ച അനുഭവസമ്പത്ത് 51കാരനുണ്ട്. അവസാനമായി പാരീസ് സെന്റ് ജെർമെയ്‌നിൽ പ്രവർത്തിച്ച പോച്ചെറ്റിനോ ക്ലബ്ബിനെ ലീഗ് 1 കിരീടത്തിലേക്കും കൂപ്പെ ഡി ഫ്രാൻസിലേക്കും നയിച്ചിരുന്നു.

മൗറീഷ്യോയുടെ സ്റ്റാഫിൽ ഉള്ള ജീസസ് പെരസ്, മിഗ്വൽ ഡി അഗോസ്റ്റിനോ, ടോണി ജിമെനെസ്, സെബാസ്റ്റ്യാനോ എന്നിവരും ഇന്ന് ക്ലബ് ആസ്ഥാനത്ത് എത്തി. ചെൽസി പ്രീമിയർ ലീഗിന്റെ മുൻനിരയിലേക്ക് തിരികെയെത്തിക്കുക ആകും പോചടീനോയുടെ ആദ്യ ചുമതല.

ഔദ്യോഗിക പ്രഖ്യാപനം എത്തി, ഇനി ചെൽസി പോച്ചെറ്റിനോയുടെ കൈകളിൽ

ചെൽസി അവസാനം പുതിയ പരിശീലകനായി പോച്ചെറ്റിനോയെ പ്രഖ്യാപിച്ചു. 2023/24 സീസണിന്റെ തുടക്കം മുതൽ മൗറീഷ്യോ പോച്ചെറ്റിനോ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനാകുമെന്ന് ചെൽസി ഫുട്ബോൾ ക്ലബ് സ്ഥിരീകരിച്ചു. 2023 ജൂലായ് 1-ന് ആകും പോച്ചെറ്റിനോ ജോലി ആരംഭിക്കുക. അർജന്റീനക്കാരന് രണ്ട് വർഷത്തെ കരാർ ചെൽസി നൽകി‌ അത് കഴിഞ്ഞ് ഒരു വർഷത്തേക്കു കൂടെ കരാർ നീട്ടാനുള്ള ഓപ്‌ഷനും ഉണ്ട്.

സ്‌പെയിനിലും ഫ്രാൻസിലും കൂടാതെ പ്രീമിയർ ലീഗിൽ നിരവധി സീസണുകൾ സ്പർസിനൊപ്പം ചിലവഴിച്ച അനുഭവസമ്പത്തും 51കാരനുണ്ട്. അവസാനമായൊ പാരീസ് സെന്റ് ജെർമെയ്‌നിൽ പ്രവർത്തിച്ച പോച്ചെറ്റിനോ ക്ലബ്ബിനെ ലീഗ് 1 കിരീടത്തിലേക്കും കൂപ്പെ ഡി ഫ്രാൻസിലേക്കും നയിച്ചിരുന്നു.

മൗറീഷ്യോയുടെ സ്റ്റാഫിൽ ജീസസ് പെരസ്, മിഗ്വൽ ഡി അഗോസ്റ്റിനോ, ടോണി ജിമെനെസ്, സെബാസ്റ്റ്യാനോ എന്നിവരും ഉൾപ്പെടുന്നതായി ക്ലബ് അറിയിച്ചു.

പോചടീനോ ചെൽസിയിൽ കരാർ ഒപ്പുവെച്ചു, അടുത്ത മാസം ചുമതലയേൽക്കും

ചെൽസിയുടെ അടുത്ത പരിശീലകനായി പോചടീനോ തന്നെ എത്തും എന്ന് ഉറപ്പായി. ക്ലബും പോചടീനോയുമായി കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. പോചടീനോ തന്റെ കോചിംഗ് സ്റ്റാഫുകളെയും ടീമിലേക്ക് തന്റെയൊപ്പം കൊണ്ടുവരും. അടുത്ത സീസണിലെ ട്രാൻസ്ഫറുകളെ കുറിച്ചുള്ള തീരുമാനങ്ങളും പോചടീനോ ആകും എടുക്കുക. 2026വരെയുള്ള കരാർ ആണ് പോചടീനോ ഒപ്പുവെക്കുക.

ലൂയി എൻറികെ, നഗൽസ്മാൻ എന്നിവരെ എല്ലാം മറികടന്നാണ് പോചടീനോ ചെൽസിയുടെ അമരത്തേക്ക് എത്തുന്നത്. പോചടീനോ ജൂൺ അവസാനം മാത്രമെ ചുമതല ഏൽക്കുകയുള്ളൂ‌. സീസണിലെ അവസാന മത്സരത്തിലും ലമ്പാർഡ് തന്നെ ആകും ചെൽസിയെ നയിക്കുക.

കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു‌. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.

ചെൽസിയുടെ സൂപ്പർ താരനിര പോചടീനോക്ക് കീഴിൽ അണിനിരന്നാൽ അത് പോചിന്റെയും ചെൽസിയുടെ തിരിച്ചുവരവിന് കാരണമാകും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്‌.

ഉറപ്പായി, ചെൽസി പരിശീലകൻ പോചടീനോ തന്നെ

ചെൽസിയുടെ അടുത്ത പരിശീലകനായി പോചടീനോ തന്നെ എത്തും എന്ന് ഉറപ്പായി. ക്ലബും പോചടീനോയുമായി മരാർ ധാരണയിൽ ആയെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പോചടീനോ തന്റെ കോചിംഗ് സ്റ്റാഫുകളെയും ടീമിലേക്ക് തന്റെയൊപ്പം കൊണ്ടുവരും. അടുത്ത സീസണിലെ ട്രാൻസ്ഫറുകളെ കുറിച്ചുള്ള തീരുമാനങ്ങളും പോചടീനോ ആകും എടുക്കുക.

ലൂയി എൻറികെ, നഗൽസ്മാൻ എന്നിവരെ എല്ലാം മറികടന്നാണ് പോചടീനോ ചെൽസിയുടെ അമരത്തേക്ക് എത്തുന്നത്. പോചടീനോ ജൂൺ അവസാനം മാത്രമെ ചുമതല ഏൽക്കുകയുള്ളൂ‌. അതുവരെ ലമ്പാർഡ് തന്നെ ആകും ചെൽസിയെ നയിക്കുക.

കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു‌. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.

ചെൽസിയുടെ സൂപ്പർ താരനിര പോചടീനോക്ക് കീഴിൽ അണിനിരന്നാൽ അത് പോചിന്റെയും ചെൽസിയുടെ തിരിച്ചുവരവിന് കാരണമാകും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്‌.

Exit mobile version