Picsart 23 07 03 18 05 18 387

പോചെറ്റിനോ പണി തുടങ്ങി!! ഇന്ന് ചെൽസിയിലെ ആദ്യ ദിവസം

ചെൽസിയുടെ പുതിയ പരിശീലകനായ പോച്ചെറ്റിനോയെ ഇന്ന് ക്ലബിൽ തന്റെ ജോലി ആരംഭിച്ചു. പോചടീനോ ഇന്ന് ചെൽസി ക്ലബിൽ എത്തി സ്റ്റാഫുകളെയും ഉടമകളെയും കണ്ടു. ക്ലബിൽ തന്റെ ആദ്യ ഇന്റർവ്യൂയും പോച് ഇന്ന് നൽകും. അടുത്ത ദിവസങ്ങളിൽ തന്നെ താരങ്ങൾ പ്രീസീസണായി എത്തി തുടങ്ങും. അതോടെ പോചടീനോയുടെ കീഴിൽ ടീം പരിശീലനവും തുടങ്ങും.

രണ്ട് വർഷത്തെ കരാറിലാണ് മുൻ സ്പർസ് പരിശീലകൻ കൂടിയായ പോചെറ്റിനോ ചെൽസിയിലേക്ക് എത്തിയത്‌. സ്‌പെയിനിലും ഫ്രാൻസിലും പ്രീമിയർ ലീഗിലും പരിശീലകനായി പ്രവർത്തിച്ച അനുഭവസമ്പത്ത് 51കാരനുണ്ട്. അവസാനമായി പാരീസ് സെന്റ് ജെർമെയ്‌നിൽ പ്രവർത്തിച്ച പോച്ചെറ്റിനോ ക്ലബ്ബിനെ ലീഗ് 1 കിരീടത്തിലേക്കും കൂപ്പെ ഡി ഫ്രാൻസിലേക്കും നയിച്ചിരുന്നു.

മൗറീഷ്യോയുടെ സ്റ്റാഫിൽ ഉള്ള ജീസസ് പെരസ്, മിഗ്വൽ ഡി അഗോസ്റ്റിനോ, ടോണി ജിമെനെസ്, സെബാസ്റ്റ്യാനോ എന്നിവരും ഇന്ന് ക്ലബ് ആസ്ഥാനത്ത് എത്തി. ചെൽസി പ്രീമിയർ ലീഗിന്റെ മുൻനിരയിലേക്ക് തിരികെയെത്തിക്കുക ആകും പോചടീനോയുടെ ആദ്യ ചുമതല.

Exit mobile version