മാറ്റ് ടർണർ നോട്ടിങ്ഹാം ഫോറസ്റ്റിൽ, ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ ചർച്ചകൾ തുടരുന്നു

ആഴ്‌സണലിന്റ അമേരിക്കൻ ഗോൾ കീപ്പർ മാറ്റ് ടർണർ നോട്ടിങ്ഹാം ഫോറസ്റ്റിൽ. താരത്തെ വിൽക്കുന്ന കാര്യത്തിൽ ആഴ്‌സണലും ഫോറസ്റ്റും കരാർ ധാരണയിൽ എത്തി. ഇന്ന് തന്നെ ടർണർ ഫോറസ്റ്റിൽ മെഡിക്കൽ പൂർത്തിയാക്കും. അതിനു ശേഷം ക്ലബ് താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. താരത്തിന്റെ വിലയെ കുറിച്ച് നിലവിൽ വ്യക്തതയില്ല.

ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. അതേസമയം ബ്രന്റ്ഫോർഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് റയയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ചർച്ചകൾ തുടരുകയാണ്. നേരത്തെ താരത്തിനു ആയിട്ടുള്ള ആഴ്‌സണലിന്റെ ആദ്യ ഓഫർ ബ്രന്റ്ഫോർഡ് നിരസിച്ചിരുന്നു. നിലവിൽ ഇരു ക്ലബുകളും ഈ കരാർ പൂർത്തിയാക്കാനുള്ള പ്രതീക്ഷയിൽ ചർച്ചകൾ തുടരുകയാണ്. റയ നേരത്തെ തന്നെ ആഴ്‌സണലും ആയി കരാർ ധാരണയിൽ എത്തിയിരുന്നു.

ആഴ്‌സണലിന്റെ മാറ്റ് ടർണറിനു ആയി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ബിഡ്

ആഴ്‌സണൽ ഗോൾ കീപ്പർ മാറ്റ് ടർണറിനു ആയി നോട്ടിങ്ഹാം ഫോറസ്റ്റ് ബിഡ് സമർപ്പിച്ചു. അമേരിക്കൻ താരത്തിനെ സ്ഥിരമായി സ്വന്തമാക്കാൻ ആണ് ഫോറസ്റ്റ് ശ്രമം. എന്നാൽ ഈ ഓഫർ ആഴ്‌സണൽ സ്വീകരിക്കുമോ എന്നു വ്യക്തമല്ല.

എത്രയും പെട്ടെന്ന് ടർണറിനെ ടീമിൽ എത്തിക്കുക എന്നത് ആണ് ഫോറസ്റ്റിന്റെ ലക്ഷ്യം. ഇതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെന്റേഴ്സനെ ലോണിൽ എത്തിക്കാനും ഫോറസ്റ്റ് ശ്രമിക്കുന്നുണ്ട്. നിലവിൽ ആഴ്‌സണലും ആയി ടർണറിനു വേണ്ടി ഫോറസ്റ്റ് ചർച്ചകൾ നടത്തുകയാണ്. അതേസമയം ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആണ് ആഴ്‌സണൽ.

ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ രംഗത്ത്!!! ടർണറിനെ ലക്ഷ്യമിട്ടു ഫോറസ്റ്റ്

എല്ലാവരെയും അമ്പരപ്പിച്ചു ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ രംഗത്ത്. ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ ടോട്ടനം താരത്തിന് ആയി രംഗത്ത് വന്നിരുന്നു എങ്കിലും സ്പാനിഷ് ഗോൾ കീപ്പറെ മേടിക്കുന്നതിൽ നിന്നു അവർ പിന്മാറുക ആയിരുന്നു. 27 കാരനായ താരത്തിന് ആയി നിലവിൽ ബയേൺ ആയിരുന്നു രംഗത്ത് ഉണ്ടായത്. എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള ബയേണിന്റെ ശ്രമങ്ങൾ നിലവിൽ പരാജയപ്പെട്ടത് ആയാണ് റിപ്പോർട്ട്.

താരത്തെ ലോണിൽ എത്തിക്കാനുള്ള ബയേണിന്റെ ശ്രമം ബ്രന്റ്ഫോർഡും റയയും തള്ളി. അതിനാൽ തന്നെയാണ് ആഴ്‌സണൽ താരത്തിന് ആയി രംഗത്ത് വന്നത്. റയക്കും ആഴ്‌സണലിൽ ചേരാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ട് പറയുന്നു. മുൻ ബ്രന്റ്ഫോർഡ് ഗോൾ കീപ്പിങ് പരിശീലകൻ ആയ ഇനാകി കാന നിലവിൽ ആഴ്‌സണൽ പരിശീലകൻ ആയി ഉള്ളത് റയ ആഴ്‌സണലിൽ ചേരുന്നതിനുള്ള സാധ്യതകൾ കൂട്ടുന്നത് ആയും റിപ്പോർട്ട് പറയുന്നു.

നിലവിൽ താരത്തിന് ആയി ബ്രന്റ്ഫോർഡ് ആവശ്യപ്പെടുന്ന തുക കൂടുതൽ ആണ് എന്ന നിലപാട് ആണ് ആഴ്‌സണലിന് ഉള്ളത് എന്നും ചർച്ചകൾ തുടരുക ആണെന്നും റിപ്പോർട്ട് പറയുന്നു. ഉടൻ തന്നെ ആഴ്‌സണൽ റയക്ക് ആയി ബിഡ് ചെയ്യും. അതേസമയം രണ്ടാം ഗോൾ കീപ്പർ ആയ അമേരിക്കൻ താരം മാറ്റ് ടർണറിനെ വിൽക്കാനുള്ള ശ്രമവും ആഴ്‌സണൽ തുടങ്ങിയിട്ടുണ്ട്. നിലവിൽ നോട്ടിങ്ഹാം ഫോറസ്റ്റ് താരത്തിന് ആയി ശക്തമായി രംഗത്ത് ഉണ്ട്. ടർണറിനെ വിറ്റ ശേഷം മുമ്പ് പലപ്പോഴും തങ്ങൾ താൽപ്പര്യം കാണിച്ച റയയെ ടീമിൽ എത്തിക്കാൻ തന്നെയാവും ആഴ്‌സണൽ ശ്രമം.

Exit mobile version