മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവസ്ട്രൈക്കറെ സെവിയ്യ സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാറ്റിയോ മെഹിയ ക്ലബ് വിട്ടു. സെവിയ്യ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യുന്നത്. താരത്തിന്റെ കരാർ ഈ സമ്മറിൽ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. ഇതിനു മുന്നോടിയായി താരത്തെ യുണൈറ്റഡ് വിൽക്കാൻ തീരുമാനിച്ചു. താരത്തെ ഭാവിയിൽ സെവിയ്യ വിൽക്കുമ്പോൾ 25% തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കും.

20കാരനായ താരം റിയൽ സരഗോസയിൽ നിന്ന് 2019ൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് 2ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ജനിച്ചത് സ്‌പെയിനിലാണെങ്കിലും, അണ്ടർ 20 ലെവലിൽ കൊളംബിയയെ ആണ് താരം പ്രതിനിധീകരിച്ചത്.

യുവ സ്ട്രൈക്കർക്ക് പുതിയ കരാർ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാറ്റിയോ മെഹിയ ക്ലബിൽ പുതിയ കരാർ ഒപ്പിട്ടു. 20കാരനായ താരം കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. റിയൽ സരഗോസയിൽ നിന്ന് 2019ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന താരം പരിക്ക് കാരണം ആദ്യ സീസണുകളിൽ സ്ഥിരമായി കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് 2ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആഴ്സണലിനെതിരെ മേടിയ ഒരു ഗോൾ ഉൾപ്പെടെ രണ്ട് തവണ 20-കാരൻ പ്രീമിയർ ലീഗ് 2വിൽ സ്‌കോർ ചെയ്തു. ജനിച്ചത് സ്‌പെയിനിലാണെങ്കിലും, അണ്ടർ 20 ലെവലിൽ കൊളംബിയയെ ആണ് താരം പ്രതിനിധീകരിച്ചത്. കഴിഞ്ഞ സീസണിൽ ഇടയ്ക്കിടെ ഫസ്റ്റ്-ടീമിനൊപ്പം മെഹിയ പരിശീലനം നടത്തിയിരുന്നു. വരുന്ന സീസണിൽ താരത്തെ ലോണിൽ അയക്കാൻ ആണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

Exit mobile version