Picsart 23 06 28 23 33 59 957

യുവ സ്ട്രൈക്കർക്ക് പുതിയ കരാർ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാറ്റിയോ മെഹിയ ക്ലബിൽ പുതിയ കരാർ ഒപ്പിട്ടു. 20കാരനായ താരം കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. റിയൽ സരഗോസയിൽ നിന്ന് 2019ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന താരം പരിക്ക് കാരണം ആദ്യ സീസണുകളിൽ സ്ഥിരമായി കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് 2ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആഴ്സണലിനെതിരെ മേടിയ ഒരു ഗോൾ ഉൾപ്പെടെ രണ്ട് തവണ 20-കാരൻ പ്രീമിയർ ലീഗ് 2വിൽ സ്‌കോർ ചെയ്തു. ജനിച്ചത് സ്‌പെയിനിലാണെങ്കിലും, അണ്ടർ 20 ലെവലിൽ കൊളംബിയയെ ആണ് താരം പ്രതിനിധീകരിച്ചത്. കഴിഞ്ഞ സീസണിൽ ഇടയ്ക്കിടെ ഫസ്റ്റ്-ടീമിനൊപ്പം മെഹിയ പരിശീലനം നടത്തിയിരുന്നു. വരുന്ന സീസണിൽ താരത്തെ ലോണിൽ അയക്കാൻ ആണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

Exit mobile version