ലിവർപൂളിന് തിരിച്ചടി! അവസാന നിമിഷം ട്രാൻസ്ഫർ നീക്കം പാളി


ലി​വ​ർ​പൂ​ളി​ലേ​ക്കു​ള്ള മാ​ർ​ക് ഗു​ഹി​യു​ടെ ട്രാൻ​സ്ഫ​ർ യാ​ഥാ​ർ​ഥ്യ​മാ​വി​ല്ല. 35 മി​ല്യ​ൺ പൗ​ണ്ടി​ന് ഗു​ഹി​യെ വാ​ങ്ങാ​ൻ ക്രി​സ്റ്റ​ൽ പാ​ല​സു​മാ​യി ലി​വ​ർ​പൂ​ൾ ധാ​ര​ണ​യാ​യി​രു​ന്നു. അഞ്ച് വ​ർ​ഷ​ത്തെ ക​രാ​റി​ന് താ​രം സ​മ്മ​തിക്കു​ക​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഗുഹി​ക്ക് പ​ക​രം മ​റ്റൊ​രു താ​ര​ത്തെ കണ്ടെത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ട്രാ​ൻ​സ്ഫ​ർ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പാ​ല​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


കോ​ച്ച് ഒ​ലി​വ​ർ ഗ്ലാ​സ്ന​ർ താ​ര​ത്തെ വി​ൽക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ആ​ദ്യം മു​ത​ലേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ടീ​ൻ ഡി​ഫ​ൻ​ഡ​റാ​യ ജയ്​ഡി കാ​ൻ​വോ​ട്ടി​നെ പാ​ല​സ് ടീ​മി​ലെ​ത്തി​ച്ചെ​ങ്കി​ലും ടീ​മി​ലെ പ്ര​ധാ​ന​പ്പെ​ട്ട താ​ര​മാ​യ ഗു​ഹി​ക്ക് പ​ക​രം മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പാ​ല​സി​ന്റെ ക്യാ​പ്റ്റ​നും ടീ​മി​ന്റെ പ്ര​തി​രോ​ധ നി​ര​യി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​വു​മാ​ണ് ഗു​ഹി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കെ​തി​രെ എ​ഫ്എ ക​പ്പ് നേ​ടി​യ​പ്പോ​ൾ ഗു​ഹി നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ടീ​മി​ന്റെ വി​ജ​യ​വും താ​ര​ത്തി​ന്റെ മൂ​ല്യ​വും കൂ​ട്ടു​ന്ന​തി​ന് ഗു​ഹി ടീ​മി​ൽ തു​ട​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ഗ്ലാ​സ്ന​ർ പ​റ​ഞ്ഞു.


2021-ൽ ചെൽസിയിൽ നിന്ന് ക്രിസ്റ്റൽ പാലസിൽ എത്തിയതിന് ശേഷം 155 മത്സരങ്ങളിൽ അദ്ദേഹം പാലസിനായി കളിച്ചു. ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​നു വേ​ണ്ടി 23 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ അ​സ്റ്റ​ൺ വി​ല്ല​ക്കെ​തി​രെ 3-0ന് ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ ഗു​ഹി ര​ണ്ടാം ഗോ​ൾ നേ​ടി​യി​രു​ന്നു.

ഇത് ലിവർപൂളിന്റെ ട്രാൻസ്ഫർ വിൻഡോ! ഒരു സൂപ്പർ ഡിഫൻഡർ കൂടെ ടീമിൽ

ഇംഗ്ലണ്ട് അന്താരാഷ്ട്ര ഡിഫൻഡർ മാർക്ക് ഗുഹിയെ 35 മില്യൺ പൗണ്ടിന് സ്വന്തമാക്കാൻ ലിവർപൂൾ ക്രിസ്റ്റൽ പാലസുമായി കരാറിലെത്തി. ഗുഹി ലിവർപൂളുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കും, ഇത് 2030 വരെ നീണ്ടുനിൽക്കും. ഇതിന്റെ ഭാഗമായി താരം മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകും.


2021-ൽ ചെൽസിയിൽ നിന്ന് ക്രിസ്റ്റൽ പാലസിൽ എത്തിയതിന് ശേഷം ക്ലബ്ബിന്റെ പ്രധാന താരവും ക്യാപ്റ്റനുമായിരുന്നു ഗുഹി. 155 മത്സരങ്ങളിൽ അദ്ദേഹം പാലസിനായി ബൂട്ടണിഞ്ഞു. ഈ വർഷം നടന്ന എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാലസ് നേടിയ വിജയത്തിൽ ഗുഹിയുടെ നേതൃത്വം നിർണായകമായിരുന്നു.


ലിവർപൂൾ സ്ക്വാഡിൽ ഈ വേനൽക്കാലത്ത് ഉണ്ടായ പ്രധാന മാറ്റങ്ങളും ജാറല്‍ ക്വാൻസയുടെ ബയേൺ ലെവർകൂസനിലേക്കുള്ള മാറ്റവുമാണ് ഈ നീക്കത്തിന് പിന്നിൽ. ക്രിസ്റ്റൽ പാലസ് കോച്ച് ഒലിവർ ഗ്ലാസ്നറിൽ നിന്ന് തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും, ബ്രൈറ്റണിന്റെ ഇഗോർ ജൂലിയോയെ ലോണിൽ നേടിയതിനാൽ ഗുഹിയെ വിട്ടുകൊടുക്കാൻ ക്രിസ്റ്റൽ പാലസ് തയ്യാറാവുകയായിരുന്നു.


അദ്ദേഹത്തിന്റെ സ്ഥിരതയും പ്രതിരോധത്തിലെ മികവും കളിയെ കൃത്യമായി വായിക്കാനുള്ള കഴിവും ലിവർപൂളിന്റെ പ്രതിരോധനിരയ്ക്ക് വലിയ മുതൽക്കൂട്ടാകും. ക്രിസ്റ്റൽ പാലസുമായി ഗുഹിയുടെ കരാറിൽ ഒരു വർഷം മാത്രം അവശേഷിക്കെ, അടുത്ത വർഷം സൗജന്യമായി താരത്തെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ ഈ തുക ക്ലബ്ബിന് സ്വീകാര്യമാണ്.


ഈ കൈമാറ്റം ലിവർപൂളിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമായി കണക്കാക്കപ്പെടുന്നു. നിലവിൽ വിർജിൽ വാൻ ഡൈക്ക്, ജോ ഗോമസ്, ജിയോവന്നി ലിയോണി, ഇബ്രാഹിമ കൊനാറ്റെ എന്നിവർക്കൊപ്പം ഗുഹി കൂടി ചേരുന്നതോടെ ലിവർപൂളിന്റെ സെന്റർ ബാക്ക് ഓപ്ഷനുകൾ കൂടുതൽ ശക്തമാകും.

ക്രിസ്റ്റൽ പാലസ് ക്യാപ്റ്റനു ആയി ഓഫർ വെച്ചു ലിവർപൂൾ

ക്രിസ്റ്റൽ പാലസ് ക്യാപ്റ്റൻ ആയ ഇംഗ്ലീഷ് പ്രതിരോധ താരം മാർക് ഗുയെഹിക്ക് ആയി 35 മില്യൺ പൗണ്ടിന്റെ ഓഫർ മുന്നോട്ട് വെച്ചു ലിവർപൂൾ. നിലവിൽ പാലസ് ഇതിനു പ്രതികരിച്ചിട്ടില്ല. 25 കാരനായ താരവും ആയി നേരത്തെ തന്നെ ധാരണയിൽ എത്തിയ ലിവർപൂൾ താരത്തിലുള്ള താൽപ്പര്യം നേരത്തെ ഏതാണ്ട് പരസ്യമാക്കിയത് ആണ്. ക്ലബ് വിടാൻ നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ച താരത്തിനുള്ള ഈ ഓഫർ പാലസ് സ്വീകരിക്കുമോ എന്നുറപ്പില്ല. പ്രതിരോധം ശക്തമാക്കാൻ ആണ് ലിവർപൂൾ ശ്രമം.

ചെൽസി അക്കാദമി താരം ആയിരുന്ന ഗുയെഹി സ്വാൻസി സിറ്റിയിലെ ലോണിന് ശേഷം 2021 ൽ ആണ് പാലസിൽ ചേരുന്നത്. തുടർന്ന് അവരുടെ പ്രധാന താരമായി വളർന്ന താരം അവരുടെ കഴിഞ്ഞ വർഷത്തെ എഫ്.എ കപ്പ് നേട്ടത്തിൽ നിർണായക പങ്ക് ആണ് വഹിച്ചത്. 5 സീസണുകളിൽ ആയി 161 മത്സരങ്ങൾ പാലസിന് ആയി കളിച്ച താരത്തിന് 134 മത്സരങ്ങളുടെ പ്രീമിയർ ലീഗ് പരിചയവും ഉണ്ട്. താരത്തെ ട്രാൻസ്ഫർ ജാലകം അവസാനിക്കും മുമ്പ് സ്വന്തമാക്കാൻ തന്നെയാവും ലിവർപൂൾ ശ്രമം.

ക്രിസ്റ്റൽ പാലസ് ക്യാപ്റ്റൻ മാർക്ക് ഗുവേഹിയെ സൈൻ ചെയ്യാൻ ലിവർപൂൾ ചർച്ചകൾ ആരംഭിച്ചു


ഈ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുമ്പ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇംഗ്ലണ്ട് ഇന്റർനാഷണൽ താരമായ മാർക്ക് ഗുവേഹിയെ സ്വന്തമാക്കാൻ ലിവർപൂൾ ക്രിസ്റ്റൽ പാലസുമായി ചർച്ചകൾ തുടങ്ങി. ഇതുവരെ ഔദ്യോഗിക ഓഫറുകൾ സമർപ്പിച്ചിട്ടില്ലെങ്കിലും, റെഡ്സ് ഈ 24-കാരൻ സെന്റർ-ബാക്കിനെ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നു.

സെൽഹർസ്റ്റ് പാർക്കിലെ കരാറിന്റെ അവസാന വർഷത്തിലാണ് താരം. കൂടാതെ കരാർ പുതുക്കാൻ ഗുവേഹിക്ക് താൽപ്പര്യമില്ല. ലോകകപ്പ് വരാനിരിക്കുന്നതിനാൽ മത്സരങ്ങളിൽ സ്ഥിരമായി അവസരം ലഭിക്കുമെന്ന് ഉറപ്പാണ് ഗുവേഹി പ്രതീക്ഷിക്കുന്നത്.
അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ഗുവേഹിയെ നഷ്ടപ്പെടുത്തുന്നതിന് പകരം ഈ സമ്മറിൽ വിൽക്കാൻ ക്രിസ്റ്റൽ പാലസ് താല്പര്യപ്പെടുന്നുണ്ട്.

2021-ൽ ചെൽസിയിൽ നിന്ന് ക്രിസ്റ്റൽ പാലസിലേക്ക് വന്നതിന് ശേഷം ഗുവേഹി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. 150-ലധികം മത്സരങ്ങൾ കളിച്ച അദ്ദേഹം മെയ് മാസത്തിൽ എഫ്എ കപ്പ് കിരീടം നേടുന്നതിലും ഒപ്പം ലിവർപൂളിനെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിലേക്കും ടീമിനെ നയിച്ചിരുന്നു.

Exit mobile version