മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ എർലിംഗ് ഹാലൻഡിന് സീസണിലെ അവസാന ഭാഗത്തിന്റെ ഭൂരിഭാഗവും നഷ്ടമാകും. ഇനി പ്രീമിയർ ലീഗിലോ എഫ് എ കപ്പ് സെമിയിലോ ഹാളണ്ട് കളിക്കാൻ സാധ്യതയില്ല.
ക്ലബ് ലോകകപ്പിന് ആകും താരം ഇനി തിരികെയെത്തുക എന്നാണ് സൂചന. സീസണിന്റെ അവസാന മാസങ്ങളിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന സിറ്റിക്ക് ഹാളണ്ടിന്റെ അഭാവം വലിയ തിരിച്ചടിയാകും. സിറ്റിക്ക് പകരം ഇറക്കാൻ ഒരു സ്ട്രൈക്കർ വേറെ ഇല്ല. മാർമൗഷിനെ ആകും സിറ്റി ഇനി ഗോളടിക്കാൻ ആശ്രയിക്കുക.
വനിത സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ കിരീടത്തിനു ആയി പൊരുതുന്ന ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി പോര് സമനിലയിൽ അവസാനിച്ചു. 2-2 എന്ന സ്കോറിന് ആണ് ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 40,000 നു മുകളിൽ കാണികൾക്ക് മുമ്പിൽ വെച്ചു നടന്ന മത്സരം അവസാനിച്ചത്. ആഴ്‌സണൽ ഇതിഹാസതാരം വിവിയനെ മിയദെമയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആയുള്ള അരങ്ങേറ്റവും ഇന്ന് കണ്ടു. എട്ടാം മിനിറ്റിൽ കാറ്റലിൻ ഫോർഡിന്റെ മികച്ച ക്രോസ് ഗോൾ ആക്കാൻ ബ്ലാക്ക്സ്റ്റെനിയസിന് ആയില്ലെങ്കിലും പിന്നാലെ എത്തിയ ഫ്രിദ മാനം ഇത് ഗോൾ ആക്കി മാറ്റി. തുടർന്ന് ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു.
ബെത്ത് മീഡ്
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് മിയദെമയുടെ ഷോട്ട് ആഴ്‌സണൽ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. ഇതോടെ കളിക്കുന്ന 16 ടീമുകൾക്ക് എതിരെയും സൂപ്പർ ലീഗിൽ ഗോൾ നേടുന്ന താരമായി മിയദെമ. തന്റെ മുൻ ക്ലബിന് എതിരെ ഗോൾ ആഘോഷിക്കാൻ താരം നിന്നില്ല. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ജെസിക്ക പാർക്കിന്റെ ബോക്സിനു പുറത്തുള്ള ശ്രമം ഗോൾ ആയതോടെ ആഴ്സണൽ ഞെട്ടി. തുടർന്ന് സമനില ഗോളിന് ആയി ആഴ്‌സണൽ ശ്രമം. 81 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ റോസ കഫായിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ മറ്റൊരു പകരക്കാരിയായ ബെത്ത് മീഡ് ആഴ്‌സണലിന് സമനില സമ്മാനിക്കുക ആയിരുന്നു. ജീവിതപങ്കാളികൾ ആയ മിയദെമ സിറ്റിക്കായും മീഡ് ആഴ്‌സണലിനും ആയി ഗോൾ നേടി പ്രത്യേകതയും മത്സരത്തിന് ഉണ്ട്.