ബെഹ്‌റൻഡോർഫിന് പകരം‌ മുംബൈ ഇന്ത്യൻസ് ലൂക് വുഡിനെ സ്വന്തമാക്കി

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബൈ ഇന്ത്യൻസിന് ഒരു തിരിച്ചടി. പരിക്കേറ്റ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫ് 2024 ടൂർണമെൻ്റിൽ പങ്കെടുക്കില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ഇംഗ്ലണ്ടിൻ്റെ 28 കാരനായ ലൂക്ക് വുഡിനെ പകരക്കാരനായി മുംബൈ ഇന്ത്യൻസ് സൈൻ ചെയ്തു.

ഇംഗ്ലണ്ടിൽ നിന്നുള്ളഇടംകൈയ്യൻ ഫാസ്റ്റ് ബൗളറാണ് ലൂക്ക് വുഡ്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്സിനെതിരെ മികച്ച പ്രകടനം നടത്താൻ ലൂക് വുഡിനായിരുന്നു. ഇംഗ്ലണ്ടിനായി 2 ഏകദിനങ്ങൾക്ക് പുറമേ 5 T20Iകളും കളിച്ചിട്ടുണ്ട്, കൂടാതെ 8 T20I വിക്കറ്റുകളും അദ്ദേഹത്തിൻ്റെ പേരിലുണ്ട്. 50 ലക്ഷം രൂപയ്ക്ക് ആണ് വുഡിനെ മുംബൈ സൈൻ ചെയ്യുന്നത്.

ഏഷ്യ കപ്പിലെ ഫോം തുടര്‍ന്ന് റിസ്വാന്‍, ഇംഗ്ലണ്ടിനെതിരെ 158 റൺസ് നേടി പാക്കിസ്ഥാന്‍

കറാച്ചിയിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 158 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. മൊഹമ്മദ് റിസ്വാന്റെയും ബാബര്‍ അസമിന്റെയും ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നൽകിയ 85 റൺസ് തുടക്കത്തിന്റെ ബലത്തിൽ ആണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

ബാബര്‍ 31 റൺസ് നേടി പുറത്തായപ്പോള്‍ തന്റെ മികച്ച ഫോം തുടര്‍ന്ന റിസ്വാന്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. 46 പന്തിൽ 68 റൺസ് നേടിയ റിസ്വാന്‍ പുറത്താകുമ്പോള്‍ പാക്കിസ്ഥാന്‍ 117/3 എന്ന നിലയിലായിരുന്നു. പിന്നീട് അരങ്ങേറ്റക്കാരന്‍ ലൂക്ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പാക്കിസ്ഥാന്റെ സ്കോര്‍ 158/7 എന്ന നിലയിൽ ഒതുങ്ങി. ഇഫ്തിക്കര്‍ അഹമ്മദ് 28 റൺസ് നേടി.

Exit mobile version