ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്ക് ഡോർട്ട്മുണ്ട് എതിരാളികൾ

യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബൊറൂസിയ ഡോർട്ട്മുണ്ട്. ആദ്യ പാദത്തിൽ 1-1 നു സമനില വഴങ്ങിയ അവർ രണ്ടാം പാദത്തിൽ ഫ്രഞ്ച് ക്ലബ് ലിലെയെ അവരുടെ മൈതാനത്ത് 2-1 നു മറികടന്നു ആണ് അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണ ആണ് അവരുടെ എതിരാളികൾ. ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ പിറകിൽ നിന്ന ശേഷമാണ് ജർമ്മൻ ടീമിന്റെ തിരിച്ചു വരവ്. അഞ്ചാം മിനിറ്റിൽ ഇസ്മാലിയുടെ പാസിൽ നിന്നു ജൊനാഥൻ ഡേവിഡ് ആണ് ഫ്രഞ്ച് ക്ലബിന് മുൻതൂക്കം നൽകിയത്. ഡോർട്ട്മുണ്ട് ഗോൾ കീപ്പറുടെ അബദ്ധം ആണ് ഗോൾ ആയി മാറിയത്.

തുടർന്ന് സമനിലക്ക് ആയി ഡോർട്ട്മുണ്ട് നിരന്തരം ആക്രമിച്ചു കളിച്ചപ്പോൾ തുടർച്ചയായ അവിശ്വസനീയം ആയ രക്ഷപ്പെടുത്തലുകളും ആയി ലിലെ ഗോൾ കീപ്പറും പ്രതിരോധവും ജർമ്മൻ ടീമിനെ തടഞ്ഞു. ഇടക്ക് ലഭിച്ച സുവർണ അവസരം മുതലാക്കാൻ ആന്ദ്രക്ക് ആയതും ഇല്ല. തുടർന്ന് രണ്ടാം പകുതിയിൽ മുന്നേറ്റനിര താരം ഗുയിരാസിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 54 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട എമറെ ചാൻ ഡോർട്ട്മുണ്ടിന് സമനില സമ്മാനിച്ചു. തുടർന്ന് 11 മിനിറ്റിനുള്ളിൽ ഗുയിരാസിയുടെ പാസിൽ നിന്നു തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ മികച്ച ഷോട്ടിലൂടെ നേടിയ മാക്സിമില്യൻ ബെയിറർ ഡോർട്ട്മുണ്ടിന് അവസാന എട്ടിലെ സ്ഥാനം നൽകുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ലിലെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.

പി എസ് ജിയിലേക്ക് അടുത്ത് റെനാറ്റോ സാഞ്ചസ് | PSG have agreed a deal with Lille to sign midfielder Renato Sanches

ലില്ലേയിൽ നിന്നും റെനാറ്റോ സാഞ്ചസിനെ എത്തിക്കാനുള്ള പിഎസ്ജിയുടെ നീക്കങ്ങൾ വിജയം കാണുന്നു. ലില്ലേയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം പതിനഞ്ച് മില്യൺ യൂറോ ആവും കൈമാറ്റ തുക. താരവുമായി വ്യക്തിപരമായ കരാറിലും പിഎസ്ജി എത്തിയിട്ടുണ്ട്. അഞ്ച് വർഷത്തേക്കാവും കരാർ എന്നാണ് സൂചനകൾ.

നേരത്തെ എസി മിലാനും റെനാറ്റോ സാഞ്ചസിന് പിറകെ ഉണ്ടായിരുന്നു. താരവുമായി കരാറിന്റെ കാര്യത്തിൽ നേരത്തെ ധാരണയിൽ എത്താനും മിലാന് സാധിച്ചിരുന്നു. ഫ്രാങ്ക് കെസ്സിക്ക് പകരക്കാരനായി മിലാൻ കണ്ടു വെച്ച താരമായിരുന്നു സാഞ്ചസ്. എന്നാൽ പിഎസ്ജി കളത്തിൽ എത്തിയതോടെ മിലാന്റെ കൈവിട്ടു. വിടിഞ്ഞ അടക്കമുള്ള യുവ പ്രതിഭകളെ എത്തിച്ച പിഎസ്ജിക്ക് റെനാറ്റോ സാഞ്ചസിന്റെ വരവോടെ, ടീമിന്റെ മധ്യനിരയിൽ കൂടുതൽ കരുത്തു പകരാൻ ആവും.

ബെൻഫിക്കയിൽ നിന്നും റെക്കോർഡ് തുകക്ക് ബയേണിൽ എത്തിയ താരം പിന്നീട് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ലോണിൽ പോവുകയായിരുന്നു. പിന്നീട് ലില്ലേയിലേക്ക് ചേക്കേറി. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ലില്ലേയെ ഫ്രഞ്ച് ചാമ്പ്യന്മാരാവാൻ സഹായിച്ചു.

Story Highlight: PSG have agreed a €15m fee with Lille to sign midfielder Renato Sanches

ആദ്യ പാദത്തിൽ അനായാസ ജയവുമായി ചെൽസി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരെ ചെൽസിക്ക് ജയം. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി ലിയെലിനെതിരെ ജയം സ്വന്തമാക്കിയത്. തുടക്കം മുതൽ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ കായ് ഹാവെർട്സിന്റെ ഗോളിലാണ് ചെൽസി ആദ്യ ഗോൾ നേടിയത്. ഹകീം സീയെച്ചിന്റെ കോർണറിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ഗോൾ നേടുന്നതിന് തൊട്ട്മുൻപ് കായ് ഹാവേർട്സ് മികച്ചൊരു അവസരം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

ഗോൾ വഴങ്ങിയെങ്കിലും ചെൽസിക്കെതിരെ മികച്ച പ്രകടനം തുടർന്ന ലിയെലിന് പക്ഷെ ഗോൾ മാത്രം കണ്ടെത്താനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് ക്രിസ്ത്യൻ പുലിസിക്കിന്റെ ഗോളിൽ ചെൽസി ലീഡ് ഇരട്ടിപ്പിച്ചത്. എൻഗോളോ കാന്റെയുടെ മികച്ച മുന്നെത്തിനോടുവിലാണ് പുലിസിക് ചെൽസിക്ക് വേണ്ടി രണ്ടാമത്തെ ഗോൾ നേടിയത്.

പി.എസ്.ജിയെ തോൽപ്പിച്ച് ലില്ലെക്ക് ഫ്രഞ്ച് സൂപ്പർ കപ്പ്

വമ്പന്മാരായ പി.എസ്.ജിയെ തോൽപ്പിച്ച് ലില്ലെ ഫ്രഞ്ച് സൂപ്പർ കപ്പ് ചാമ്പ്യന്മാർ. ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ തോൽപിച്ചാണ് ലില്ലെ ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയത്. 8 വർഷം തുടർച്ചയായി ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം നേടിയതിന് ശേഷമാണ് പി.എസ്.ജി ഫൈനലിൽ പരാജയപ്പെട്ടത്. ലില്ലെയുടെ ആദ്യ ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം കൂടിയാണിത്.

ആദ്യ പകുതിയിൽ ലില്ലെ താരം ഷേക്കയുടെ തണ്ടർ ബോൾട്ട് ഗോളിലാണ് പി.എസ്.ജി പരാജയം സമ്മതിച്ചത്. കഴിഞ്ഞ ലീഗ് സീസണിലും പി.എസ്.ജിയെ മറികടന്ന് ലില്ലെ ഫ്രാൻ‌സിൽ കിരീടം നേടിയിരുന്നു. സൂപ്പർ താരങ്ങളായ എമ്പപ്പെയും നെയ്മറും ഇല്ലാതെയാണ് പി.എസ്.ജി ഇറങ്ങിയതെങ്കിലും അച്റഫ് ഹകീമി, ഹെരേര, ഐകാർഡി എന്നിവരെ അണിനിരത്തിയാണ് പി.എസ്.ജിക്കെതിരെ ഇറങ്ങിയത്.

നെയ്മറിന്റെ ഫ്രീകിക്ക് ഗോൾ, പി.എസ്.ജി വിജയ കുതിപ്പ് തുടരുന്നു

ലീഗ് 1ൽ പി.എസ്.ജിയുടെ വിജയകുതിപ്പ് തുടരുന്നു. ലില്ലെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 11 പോയിന്റാക്കി ഉയർത്തി. 24 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള പി.എസ്.ജിയുടെ പിന്നിൽ 24 മത്സരങ്ങളിൽ നിന്ന് തന്നെ 51 പോയിന്റുമായി മാഴ്‌സെലെയാണ് ഉള്ളത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ യൂരിയിലൂടെയാണ് പി.എസ്.ജി മത്സരത്തിൽ ഗോളടി തുടങ്ങിയത്. എഡിസൺ കാവാനിയുടെ നൽകിയ പന്ത് പ്രതിരോധിക്കുന്നതിൽ ലില്ലെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് യൂരി ആദ്യ ഗോൾ നേടിയത്.  തുടർന്നാണ് മികച്ചൊരു ഫ്രീ കിക്കിലൂടെ പി.എസ്.ജിയുടെ ലീഡ് ഇരട്ടിയാക്കിയത്. 17 മീറ്റർ അകലെ നിന്നുമെടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ മുകളിലെ മൂലയിൽ പതിക്കുകയായിരുന്നു. സീസണിൽ ലീഗിൽ നെയ്മറിന്റെ 18മത്തെ ഗോളായിരുന്നു ഇത്.

മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ലോ സെൽസോയിലൂടെ പി.എസ്.ജി ഗോൾ പട്ടിക പൂർത്തിയാക്കി. താരത്തിന്റെ ലീഗ് 1ലെ ആദ്യ ഗോളായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version