Picsart 25 05 29 18 41 07 512

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് NO പറഞ്ഞ് ഡെലാപ്പ് ചെൽസിയിലേക്ക്


22 കാരനായ ഇപ്സിച് ടൗൺ സ്ട്രൈക്കർ ലിയാം ഡിലാപ്പ് ചെൽസിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ, എവർട്ടൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, എസി മിലാൻ, യുവൻ്റസ് തുടങ്ങിയ മറ്റ് ക്ലബ്ബുകളുടെ ഓഫറുകൾ ഡെലാപ്പ് നിരസിച്ചു എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.


ഡിലാപ്പിന്റെ കരാറിലെ 30 ദശലക്ഷം പൗണ്ടിൻ്റെ റിലീസ് ക്ലോസ് ചെൽസി ഉടൻ നൽകും എന്നും വ്യക്തിപരമായ കരാറിൽ അന്തിമ തീരുമാനത്തിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇപ്സിച് തരംതാഴ്ത്തപ്പെട്ടെങ്കിലും കഴിഞ്ഞ സീസണിൽ 12 പ്രീമിയർ ലീഗ് ഗോളുകൾ നേടി ദിലാപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.



ഡിലാപ്പിനെ അവരുടെ പ്രധാന സ്ട്രൈക്കർ ലക്ഷ്യമായി കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് തിരിച്ചടിയാണ്. മാത്യൂസ് കുഞ്ഞ്യയുടെ വരവ് ഒരു പരിധി വരെ യുണൈറ്റഡിലെ അറ്റാക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെങ്കിലും, ഒരു പ്രധാന സ്ട്രൈക്കർക്ക് ആയുള്ള അവരുടെ അന്വേഷണം തുടരുകയാണ്. വിക്ടർ ഗ്യോകെറസ്, വിക്ടർ ഒസിംഹെൻ, ബ്രയൻ എംബ്യൂമോ എന്നിവരെയും യുണൈറ്റഡ് പരിഗണിച്ചിരുന്നു, എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് യുണൈറ്റഡിന് വെല്ലുവിളി ആകുന്നു.

Exit mobile version