കോപ്പാ ഡെൽ റേ ഫൈനലിലേക്ക് എംബപ്പെ തിരിച്ചെത്തും എന്ന് ആഞ്ചലോട്ടി



റയൽ മാഡ്രിഡ് താരം കിലിയൻ എംബപ്പെ പരിക്ക് മാറി ഈ ശനിയാഴ്ച നടക്കുന്ന ബാഴ്സലോണക്കെതിരായ കോപ്പാ ഡെൽ റേ ഫൈനലിൽ കളിക്കാൻ ലക്ഷ്യമിടുന്നു എന്ന് പരിശീലകൻ കാർലോ അൻസലോട്ടി സ്ഥിരീകരിച്ചു.


കഴിഞ്ഞയാഴ്ച ആഴ്സണലിനോട് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ എംബാപ്പെ ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോക്കെതിരായ റയൽ മാഡ്രിഡിന്റെ ലാ ലിഗ മത്സരത്തിൽ കളിച്ചിരുന്നില്ല.

ബുധനാഴ്ച ഗെറ്റാഫെക്കെതിരായ മത്സരത്തിലും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. എന്നിരുന്നാലും, എംബാപ്പെയും സഹതാരമായ ഫെർലാൻഡ് മെൻഡിയും ക്ലാസിക്കോ ഫൈനലിന് മുൻപ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അൻസലോട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


“നാളത്തെ മത്സരത്തിന് അവർ തയ്യാറല്ല, പക്ഷേ അവർ വരും ദിവസങ്ങളിൽ പരിശീലനം നടത്തും, ശനിയാഴ്ചത്തെ മത്സരത്തിന് അവർ ലഭ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അൻസലോട്ടി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

റയലിന് ആശ്വാസം, എംബാപ്പെക്ക് ഒരു മത്സരത്തിൽ മാത്രം വിലക്ക്



റിയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെക്ക് കഴിഞ്ഞ ഞായറാഴ്ച അലാവസിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിന് ഒരു ലാ ലിഗ മത്സരത്തിൽ വിലക്ക് ലഭിച്ചു. റയൽ മാഡ്രിഡിന്റെ 1-0 വിജയത്തിനിടെ അന്റോണിയോ ബ്ലാങ്കോയെ ഫൗൾ ചെയ്തതിനാണ് ഫ്രഞ്ച് മുന്നേറ്റനിര താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്.


സ്പെയിനിലെ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി, ഫൗൾ “കളിക്കിടെ” സംഭവിച്ചതാണെന്ന് വിധിച്ചു. ഇത് അക്രമാസക്തമായ പെരുമാറ്റത്തിന് ലഭിക്കുന്ന കടുത്ത ശിക്ഷ ഒഴിവാക്കാൻ സഹായിച്ചു. അതിനാൽ, എംബാപ്പെക്ക് ഈ ഞായറാഴ്ച നടക്കുന്ന അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ നിർണായക മത്സരം മാത്രമേ നഷ്ടപ്പെടൂ. മൂന്നോ നാലോ മത്സരങ്ങളിൽ വിലക്ക് ലഭിക്കും എന്ന് റയൽ ആശങ്കപ്പെട്ടിരുന്നു. ഇതോടെ കോപ ഡെൽ റേ ഫൈനലിലെ എൽ ക്ലാസികോയുൽ എംബപ്പെ ഉണ്ടാകും എന്ന് ഉറപ്പായി.

എംബാപ്പെക്ക് ചുവപ്പ് കാർഡ്; എന്നിട്ടും വിജയവുമായി റയൽ മാഡ്രിഡ്


വിട്ടോറിയ: കിലിയൻ എംബാപ്പെയുടെ ചുവപ്പ് കാർഡിൻ്റെ തിരിച്ചടി അതിജീവിച്ച് റയൽ മാഡ്രിഡ് അലാവസിനെതിരെ 1-0 ൻ്റെ വിജയം നേടി. ഈ ജയത്തോടെ അവർ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ നാല് പോയിന്റ് പിന്നിൽ തുടരുകയാണ്.


38-ാം മിനിറ്റിൽ അന്റോണിയോ ബ്ലാങ്കോയെ അപകടകരമായി ടാക്കിൾ ചെയ്തതിനാണ് എംബാപ്പെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. എന്നാൽ ആദ്യ പകുതിയിൽ എഡ്വാർഡോ കമാവിംഗയുടെ മനോഹരമായ ഗോളിൽ റയലിന് വിജയം ഉറപ്പാക്കാൻ ആയി. പിന്നീട് വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് മാനു സാഞ്ചസിനും ചുവപ്പ് കാർഡ് ലഭിച്ചതോടെ അലാവസും 10 പേരായി ചുരുങ്ങി.


പരിശീലകൻ കാർലോ അൻസലോട്ടിക്ക് സസ്പെൻഷനായതിനാൽ അദ്ദേഹത്തിൻ്റെ മകനും സഹപരിശീലകനുമായ ഡേവിഡ് അൻസലോട്ടിയാണ് ഇന്ന് ടീമിനെ നയിച്ചത്.

55 ദശലക്ഷം യൂറോയുടെ തർക്കത്തിൽ പിഎസ്ജിക്കെതിരെ നിയമനടപടിയുമായി എംബാപ്പെ


55 ദശലക്ഷം യൂറോയുടെ കുടിശ്ശികയായ വേതനവും ബോണസുകളും തിരികെ ലഭിക്കാൻ കിലിയൻ എംബാപ്പെ തന്റെ മുൻ ക്ലബ്ബായ പാരീസ് സെന്റ്-ജെർമെയ്‌നെതിരെ (പിഎസ്ജി) നിയമപോരാട്ടം ആരംഭിച്ചതായി വ്യാഴാഴ്ച അദ്ദേഹത്തിന്റെ നിയമ സംഘം പ്രസ്താവനയിൽ അറിയിച്ചു.


2024 ജൂണിൽ റയൽ മാഡ്രിഡിൽ ചേർന്ന ഫ്രഞ്ച് താരം, 36 ദശലക്ഷം യൂറോയുടെ സൈനിംഗ്-ഓൺ ഫീയുടെ അവസാന ഭാഗം, പാരീസിലെ അവസാന സീസണിലെ അവസാന മൂന്ന് മാസത്തെ ശമ്പളം, അനുബന്ധ ബോണസുകൾ എന്നിവ തിരികെ നേടാൻ ആണ് ശ്രമിക്കുന്നത്. മെയ് 26 ന് വാദം കേൾക്കൽ നിശ്ചയിച്ചിട്ടുണ്ട്.

ഫ്രഞ്ച് കളിക്കാരുടെ യൂണിയൻ (UNFP) ഫയൽ ചെയ്ത ഒരു വലിയ പരാതിയുടെ ഭാഗമായി എംബാപ്പെ ഈ കേസ് ലേബർ കോടതിയിലേക്കും കൊണ്ടുപോകുന്നു. പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുന്ന കളിക്കാരെ മത്സര സ്ക്വാഡുകളിൽ നിന്ന് ഒഴിവാക്കി ക്ലബ്ബുകൾ ശിക്ഷിക്കുകയാണെന്ന് യൂണിയൻ ആരോപിക്കുന്നു – 2023-24 സീസണിന്റെ തുടക്കത്തിൽ എംബാപ്പെക്ക് ഇത് അനുഭവിക്കേണ്ടിവന്നു.
2023 ഓഗസ്റ്റിൽ എംബാപ്പെ കരാർ പുതുക്കാൻ വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ ബെഞ്ചിലിരുത്തിയതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ഒരു “രഹസ്യ കരാറിൽ” നിന്നാണ് ഈ തർക്കം ഉടലെടുക്കുന്നത്. സൗജന്യമായി ക്ലബ് വിട്ടാൽ ബോണസുകൾ വേണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നെങ്കിലും, ആ കരാറിൻ്റെ സാധുതയെ ഇപ്പോൾ അദ്ദേഹത്തിൻ്റെ ക്യാമ്പ് ചോദ്യം ചെയ്യുന്നു.



പിഎസ്ജിക്കായി 308 മത്സരങ്ങളിൽ നിന്ന് 256 ഗോളുകൾ നേടിയ ശേഷമാണ് എംബാപ്പെ ക്ലബ് വിട്ടത്. റയൽ മാഡ്രിഡിൽ ചേർന്നതിന് ശേഷം, സ്പെയിനിൽ മോശം തുടക്കത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ലാ ലിഗയിൽ 22 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ ഏഴ് ഗോളുകളും ഈ സീസണിൽ നേടിയിട്ടുണ്ട്.

എംബാപ്പെ ഉൾപ്പെടെ മൂന്ന് റയൽ മാഡ്രിഡ് കളിക്കാർക്ക് പിഴ ശിക്ഷ

മാർച്ച് 12 ന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദത്തിലെ “അടിസ്ഥാന പെരുമാറ്റ ചട്ട നിയമങ്ങൾ ലംഘിച്ചതിന്” യുവേഫ കൈലിയൻ എംബാപ്പെയ്ക്കും റയൽ മാഡ്രിഡിലെ അദ്ദേഹത്തിന്റെ രണ്ട് സഹതാരങ്ങൾക്കും പിഴ ചുമത്തി.

എംബാപ്പെയ്ക്ക് 30,000 യൂറോ പിഴയും അന്റോണിയോ റൂഡിഗറിന് 40,000 യൂറോ പിഴയും ഡാനി സെബയോസിന് 20,000 യൂറോ പിഴയും വിധിച്ചു. യുവേഫയുടെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരമാണ് ഈ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്

റയൽ മാഡ്രിഡിന്റെ നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിന് ശേഷം അത്ലറ്റിക്കോ ആരാധകർക്ക് മുന്നിൽ നടന്ന പ്രകോപനപരമായ ആഘോഷങ്ങൾക്ക് ആണ് പിഴ ചുമത്തിയത്.

എംബാപ്പെയ്ക്കും റൂഡിഗറിനും ഭാവിയിൽ ഈ മോശം പെരുമാറ്റം ആവർത്തിച്ചാൽ സസ്പെൻഷൻ ലഭിക്കും. ചൊവ്വാഴ്ച ആഴ്സണലിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിനായി ഒരുങ്ങുകയാണ് റയൽ ഇപ്പോൾ.

എംബപ്പെ റയൽ മാഡ്രിഡിൽ റൊണാൾഡോയെ പോലെ ഒരു ഇതിഹാസമാകും എന്ന് ആഞ്ചലോട്ടി

ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ ക്ലബ്ബിൽ ഇതിഹാസ പദവി നേടാൻ കൈലിയൻ എംബപ്പെയ്ക്ക് കഴിവുണ്ടെന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി. കഴിഞ്ഞ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് മാഡ്രിഡിലെത്തിയ ഫ്രഞ്ച് ഫോർവേഡ്, സാന്റിയാഗോ ബെർണബ്യൂവിലെ തന്റെ അരങ്ങേറ്റ സീസണിൽ റൊണാൾഡോ നേടിയ 33 ഗോളുകളുടെ നേട്ടത്തിനൊപ്പം എത്തി കഴിഞ്ഞു.

“റയൽ മാഡ്രിഡിൽ റൊണാൾഡോ നേടിയത് നേടാൻ എംബാപ്പെ പ്രാപ്തനാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് – അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. “അതിനർത്ഥം ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ റയൽ മാഡ്രിഡിൽ അദ്ദേഹം ഒരു ഇതിഹാസമായിരിക്കും എന്നാണ്.” ആഞ്ചലോട്ടി പറഞ്ഞു

450 ഗോളുകളുമായി മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത്.

എംബപ്പെക്ക് ഇരട്ട ഗോൾ, റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ്

കൈലിയൻ എംബപ്പെയുടെ ഇരട്ട ഗോളുകളുടെ മികവിൽ റയൽ മാഡ്രിഡ് ലെഗാനസിനെതിരെ 3-2ന്റെ വിജയം നേടി. ഈ ജയത്തോടെ പോയിന്റ് ടേബിളിൽ ലാലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണക്ക് ഒപ്പം എത്താൻ റയൽ മാഡ്രിഡിനായി. ബാഴ്സലോണ പക്ഷെ ഒരു മത്സരം കുറവാണ് കളിച്ചത്.

പനേങ്ക പെനാൽറ്റിയിലൂടെ എംബാപ്പെ മാഡ്രിഡിന് തുടക്കത്തിൽ തന്നെ ലീഡ് നൽകി, എന്നാൽ ഡീഗോ ഗാർസിയയിലൂടെയും ഡാനി റാബയിലൂടെയും ലെഗാനസ് ഉടൻ തന്നെ മറുപടി നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെല്ലിംഗ്ഹാം സമനില ഗോൾ നേടി, 76-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന ഫ്രീ കിക്കിലൂടെ എംബാപ്പെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, നിർണായകമായ കറ്റാലൻ ഡെർബിയിൽ ജിറോണയെ നേരിടുന്ന ബാഴ്‌സലോണയ്ക്ക് മേൽ മാഡ്രിഡ് സമ്മർദ്ദം ഉയർത്തി. ഈ സീസണിൽ എംബാപ്പെ 22 ലീഗ് ഗോളുകളിലേക്ക് ഈ മത്സരത്തിലൂടെ എത്തി. ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് ഒരു ഗോൾ മാത്രം പിന്നിലാണ് ഇപ്പോൾ അദ്ദേഹം.

റയൽ മാഡ്രിഡിനൊപ്പം ചരിത്രപരമായ ട്രെബിൾ സ്വന്തമാക്കുന്നതിലാണ് ശ്രദ്ധ എന്ന് എംബപ്പെ

തന്റെ അരങ്ങേറ്റ സീസണിൽ റയൽ മാഡ്രിഡ് ചരിത്രപരമായ ട്രെബിൾ നേടണം എന്നാണ് ആഗ്രഹം എന്നും അതിലാണ് ഇപ്പോൾ തന്റെ ശ്രദ്ധ എന്നും കൈലിയൻ എംബപ്പെ പറഞ്ഞു ‌ ലെ പാരീസിയനോട് സംസാരിച്ച ഫ്രഞ്ച് താരം തന്റെ മുൻ ക്ലബായ പിഎസ്ജിക്ക് ലീഗ് കിരീടം നേടാൻ ആശംസകൾ നേർന്നു, പക്ഷേ പി എസ് ജിയിൽ അല്ല റയൽ മാഡ്രിഡിലാണ് ഇപ്പോൾ തന്റെ ശ്രദ്ധ എന്ന് പറഞ്ഞു.

“പിഎസ്ജി? ഞാൻ അവർക്ക് എല്ലാ ആശംസകളും നേരുന്നു, പക്ഷേ ഞാൻ റയൽ മാഡ്രിഡിലും ട്രെബിൾ നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റയൽ മാഡ്രിഡ് ഒരിക്കലും ചെയ്യാത്ത കാര്യമാണിത്, അതിനാൽ എന്റെ ആദ്യ സീസണിൽ ഇത് നേടിയാൾ അത് ഏറെ സന്തോഷം നൽകും” എംബാപ്പെ പറഞ്ഞു.

കോപ്പ ഡെൽ റേ സെമിഫൈനലിലും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും ലാ ലിഗയിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്ന റയൽ മാഡ്രിഡ് നിലവിൽ മൂന്ന് കിരീടവും നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ്‌. മുൻകാലങ്ങളിൽ ക്ലബ് ഡബിൾസ് നേടിയിട്ടുണ്ടെങ്കിലും, ഒരു സീസണിൽ മൂന്ന് പ്രധാന ട്രോഫികളും നേടാൻ അവർക്ക് ഇതുവരെ ആയിട്ടില്ല.

എംബാപ്പെ ഫ്രാൻസ് ടീമിലേക്ക് തിരിച്ചെത്തി! ക്യാപ്റ്റൻ ആകും

ക്രൊയേഷ്യക്കെതിരായ ഈ മാസം നടക്കുന്ന യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ഫ്രാൻസ് ടീമിലേക്ക് കൈലിയൻ എംബാപ്പെയെ തിരിച്ചുവിളിച്ചു, അദ്ദേഹം വീണ്ടും ക്യാപ്റ്റനായി ചുമതലയേൽക്കും. ഫിറ്റ്നസ് ആശങ്കകളും ഫീൽഡിന് പുറത്തുള്ള പ്രശ്നങ്ങളും കാരണം കഴിഞ്ഞ രണ്ട് അന്താരാഷ്ട്ര ഇടവേളകളിൽ താരം ഫ്രഞ്ച് ടീമിൽ ഉണ്ടായുരുന്നില്ല.

എംബപ്പെ

എംബപ്പെ ഇപ്പോൾ മികച്ച ഫോമിലാണ്, ആകെ 28 ഗോളുകൾ നേടി. 19 കാരനായ പിഎസ്ജി മിഡ്ഫീൽഡർ ഡിസയർ ഡൗവിന് ആദ്യമായി കോൾ അപ്പും ലഭിച്ചു, 23 മത്സരങ്ങളിൽ നിന്ന് 17 ഗോൾ കോണ്ട്രിബ്യൂഷൻ യുവ താരത്തിനുണ്ട്.

മാർച്ച് 20 ന് സ്പ്ലിറ്റിൽ നടക്കുന്ന ആദ്യ പാദത്തിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടും, തുടർന്ന് മാർച്ച് 23 ന് സ്റ്റേഡ് ഡി ഫ്രാൻസിൽ നടക്കുന്ന രണ്ടാം പാദത്തിന് ആതിഥേയത്വം വഹിക്കും. പേശിക്ക് ചെറിയ പരിക്ക് കാരണം എൻ’ഗോളോ കാന്റെ കളിക്കില്ല.

France Squad:

Goalkeepers: Lucas Chevalier, Mike Maignan, Brice Samba
Defenders: Jonathan Clauss, Lucas Digne, Theo Hernandez, Ibrahima Konate, Jules Kounde, Benjamin Pavard, William Saliba, Dayot Upamecano
Midfielders: Eduardo Camavinga, Matteo Guendouzi, Manu Kone, Adrien Rabiot, Aurelien Tchouameni, Warren Zaire-Emery
Forwards: Bradley Barcola, Ousmane Dembele, Desire Doue, Randal Kolo Muani, Kylian Mbappe, Michael Olise, Marcus Thuram

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഡ്രിഡ് ഡർബി

റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഇന്ന് ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ൻ്റെ ആദ്യ പാദ പോരാട്ടത്തിൽ സാൻ്റിയാഗോ ബെർണബ്യൂവിൽ വെച്ച് ഏറ്റുമുട്ടും. 1:30 AM IST ന് ആരംഭിക്കുന്ന മത്സരം സോണി LIV-ൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും

കൈലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഫോമിൽ പ്രതീക്ഷയർപ്പിച്ച് ആണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. ലാലിഗയിലെ മോശം ഫോം ചാമ്പ്യൻസ് ലീഗിനെ ബാധിക്കില്ല എന്ന് റയൽ വിശ്വസിക്കുന്നു. സസ്പെൻഷൻ കാരണം ബെല്ലിംഗ്ഹാമിന് ആദ്യ പാദം നഷ്ടമാകും.

വാരാന്ത്യത്തിൽ ലാ ലിഗയിൽ റയൽ ബെറ്റിസിനോട് 2-1 ന് റയൽ മാഡ്രിഡ് തോറ്റിരുന്നു.

ഡീഗോ സിമിയോണിയുടെ കീഴിലുള്ള അത്‌ലറ്റിക്കോ ഈ സീസണിൽ ഗംഭീര ഫോമിലാണ്. മാഡ്രിഡിൻ്റെ ബാക്ക്‌ലൈനിനെ ബുദ്ധിമുട്ടിക്കാൻ മതിയായ നിലവാരം അവർക്ക് ഇപ്പോൾ അറ്റാക്കിൽ ഉണ്ട്. സോർലോതും, ഹൂലിയൻ ആൽവരസും മികച്ച ഫോമിലാണ്.

2014, 2016 ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോയ്ക്ക് എതിരെ നല്ല റെക്കോർഡ് ആണുള്ളത്.

എംബാപ്പെ റയൽ ബെറ്റിസിനെതിരെ കളിക്കും എന്ന് ആഞ്ചലോട്ടി

ദന്ത ശസ്ത്രക്രിയയെത്തുടർന്ന് കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദം നഷ്ടമായ എംബപ്പെ റയൽ ബെറ്റിസിനെതിരായ റയൽ മാഡ്രിഡിൻ്റെ മത്സരത്തിൽ കളിക്കും. ഫ്രഞ്ച് ഫോർവേഡ് പൂർണമായും ഫിറ്റാണെന്നും കളിക്കാൻ തയ്യാറാണെന്നും കോച്ച് കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.

നിലവിൽ ലാലിഗ കിരീടപ്പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്ക് ഒപ്പമുള്ള മാഡ്രിഡ്, ഏഴാം സ്ഥാനത്തുള്ള ബെറ്റിസിനെതിരെ വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.

തൻ്റെ അവസാന 12 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയ എംബാപ്പെ മികച്ച ഫോമിലാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് റയലിന് ശക്തിയേകും. അതേസമയം സസ്‌പെൻഷനിലായ ജൂഡ് ബെല്ലിംഗ്ഹാം ഇല്ലാതെയാകും റയൽ മാഡ്രിഡ് ഇറങ്ങുന്നത്. ഫെഡെ വാൽവെർഡെയുടെ ഫിറ്റ്നസും ആശങ്കയിലാണ്.

റൊണാൾഡോയുടെ നിലവാരത്തിലെത്താൻ എംബാപ്പെയ്ക്ക് കഴിയും: ആഞ്ചലോട്ടി

ഇന്നലെ ഹാട്രിക് അടിച്ച് റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് പരാജയപ്പെടുത്താൻ സഹായിച്ച എംബപ്പെയെ പ്രശംസിച്ച് ആഞ്ചലോട്ടി. ഈ സീസണിൽ ഇതുവരെ 28 ഗോളുകൾ നേടിയിട്ടുള്ള ഫ്രഞ്ച് ഫോർവേഡിന് ക്ലബിൽ വലിയ ഉയരങ്ങളിൽ എത്താൻ ആകും എന്ന് ആഞ്ചലോട്ടി പറഞ്ഞു.

“എല്ലാവരും എംബപ്പെയുടെ ഈ ഹാട്രിക്കിനായി കാത്തിരിക്കുകയായിരുന്നു, ഒടുവിൽ അത് എത്തി,” ആഞ്ചലോട്ടി പറഞ്ഞു.

“ക്രിസ്റ്റ്യാനോ [റൊണാൾഡോ] നിലവാരത്തിലെത്താനുള്ള മികവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹം അതിനായി പ്രവർത്തിക്കണം. ക്രിസ്റ്റ്യാനോ വളരെ ഉയർന്ന നിലവാരം ഈ ക്ലബിൽ സ്ഥാപിച്ചിട്ടുണ്ട്. എംബപ്പെയുടെ ഗുണനിലവാരവും ഇവിടെ കളിക്കുന്നതിൽ അദ്ദേഹത്തിനുള്ള ആവേശവും ഉപയോഗിച്ച് അദ്ദേഹത്തിന് ക്രിസ്റ്റ്യാനോയുടെ നിലവാരത്തിലെത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അത് എളുപ്പമാകില്ല. അദ്ദേഹം അതിനായി ഏറെ പരിശ്രമിക്കേണ്ടിവരും.” റയൽ മാഡ്രിഡ് മാനേജർ പറഞ്ഞു.

Exit mobile version