കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബേൺലിയിലേക്ക്


മാഞ്ചസ്റ്റർ സിറ്റിയുടെ വെറ്ററൻ റൈറ്റ് ബാക്ക് കൈൽ വാക്കറെ സ്വന്തമാക്കാൻ ബേൺലി ഒരുങ്ങുന്നു. 35 വയസ്സുകാരനായ ഇംഗ്ലണ്ട് ഇന്റർനാഷണൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം അന്തിമ കരാറിൽ ഒപ്പുവെക്കും. രണ്ട് വർഷത്തെ കരാറാണ് വാക്കർ ഒപ്പുവെക്കുക. ഇത് ബേൺലി മാനേജർ സ്കോട്ട് പാർക്കറുടെ ടീമിന് മികച്ച അനുഭവസമ്പത്തും നേതൃത്വവും നൽകും.


പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസുകൾ ഉൾപ്പെടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഈ ഡീലിലൂടെ 5 മില്യൺ പൗണ്ട് വരെ ലഭിച്ചേക്കും. കഴിഞ്ഞ സീസണിൽ എസി മിലാനിലേക്ക് ലോണിൽ പോകുന്നതിന് മുമ്പ് സിറ്റിയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനും ക്യാപ്റ്റനുമായിരുന്നു വാക്കർ. അതുകൊണ്ട് തന്നെ ഈ കൈമാറ്റം സിറ്റിക്ക് വേതനത്തിലും ബോണസുകളിലുമായി ഏകദേശം 10 മില്യൺ പൗണ്ട് ലാഭിക്കാൻ സഹായിക്കും.

മിലാൻ അദ്ദേഹത്തെ സ്ഥിരമായി സൈൻ ചെയ്യാൻ തീരുമാനിച്ചില്ലെങ്കിലും, 16 മത്സരങ്ങളിൽ കളിച്ച വാക്കർക്ക് ബേൺലിയെപ്പോലുള്ള ഒരു ടീമിന് ഇനിയും ഒരുപാട് സംഭാവന ചെയ്യാൻ കഴിയും.
ടോട്ടൻഹാമിൽ നിന്ന് 2017-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നതിന് ശേഷം വാക്കർ എട്ട് വർഷം നീണ്ട കരിയറിൽ ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും 2022-23-ലെ ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 17 ട്രോഫികൾ നേടിയിട്ടുണ്ട്. ക്ലബ്ബിനായി 319 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി സെനഗലിനെതിരായ സമീപകാല മത്സരത്തിൽ മുഴുവൻ 90 മിനിറ്റും കളിച്ച വാക്കർ തന്റെ 96-ാമത്തെ അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കി.


കൈൽ വാക്കർ എവർട്ടണിലേക്ക്; മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ച ആരംഭിച്ചു


മാഞ്ചസ്റ്റർ സിറ്റിയുടെ പരിചയസമ്പന്നനായ റൈറ്റ്-ബാക്ക് കൈൽ വാക്കർ എവർട്ടണിലേക്ക് അടുക്കുന്നു. ഈ നീക്കം സ്ഥിരം കൈമാറ്റമാണോ അതോ ഒരു സീസൺ നീണ്ടുനിൽക്കുന്ന ലോൺ ആണോ എന്ന് തീരുമാനിക്കാൻ ഇരു പ്രീമിയർ ലീഗ് ക്ലബ്ബുകളും തമ്മിൽ നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.


തുർക്കിഷ് വമ്പൻമാരായ ഫെനർബാഷെയിൽ നിന്നും മറ്റ് ക്ലബ്ബുകളിൽ നിന്നുമുള്ള താൽപ്പര്യം മറികടക്കാൻ എവർട്ടൺ നേരത്തെ തന്നെ വാക്കറുമായി ബന്ധപ്പെട്ടിരുന്നു.
2017 മുതൽ സിറ്റിയിലെ ഒരു പ്രധാന കളിക്കാരനായിരുന്ന വാക്കർ, എന്നാൽ കഴിഞ്ഞ സീസണിൽ പെപ് ഗ്വാർഡിയോളയുമായി അകലുകയും ഇറ്റലിയിലേക്ക് ലോണിൽ പോവുകയും ചെയ്തു.

കൈമുട്ടിന് ഒടിഞ്ഞതിനെ തുടർന്ന് കൈൽ വാൽക്കർ ശസ്ത്രക്രിയയ്ക്ക് വിധേയനായി


മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് എസി മിലാനിൽ ലോണിൽ കളിക്കുന്ന ഇംഗ്ലണ്ട് ഡിഫൻഡർ കൈൽ വാക്കർക്ക് വലത് കൈമുട്ടിന് ഒടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതായി ഇറ്റാലിയൻ ക്ലബ്ബ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
“വേഗത്തിൽ സുഖം പ്രാപിക്കാനും കൂടുതൽ വേഗം കളിക്കളത്തിൽ തിരിച്ചെത്താനും വേണ്ടി താരം മിലാനിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നു. കൈൽ ഉടൻ തന്നെ പുനരധിവാസ ചികിത്സ ആരംഭിക്കും.” ക്ലബ് പറഞ്ഞു.


34-കാരനായ വാൽക്കർ ഈ സമ്മറിൽ സ്ഥിരമാക്കാൻ സാധ്യതയുള്ള ഒരു ലോൺ കരാറിലാണ് ജനുവരിയിൽ മിലാനിൽ ചേർന്നത്. ഡിസംബർ 15 ന് മാഞ്ചസ്റ്റർ ഡെർബിയിൽ തോറ്റതിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു മത്സരം പോലും കളിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം മിലാനിലേക്ക് മാറിയത്.


2017 ൽ ടോട്ടൻഹാമിൽ നിന്ന് സിറ്റിയിൽ ചേർന്ന വാക്കർ, പെപ് ഗ്വാർഡിയോളയുടെ കീഴിൽ ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും 2023 ൽ ചാമ്പ്യൻസ് ലീഗും നേടി.
കഴിഞ്ഞ സീസണിലെ സീരി എ റണ്ണേഴ്സ് അപ്പായ എസി മിലാൻ നിലവിൽ ഒമ്പതാം സ്ഥാനത്താണ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മേഖലയിൽ നിന്ന് ഒമ്പത് പോയിന്റ് പിന്നിലാണ്, സീസണിൽ എട്ട് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റി വിട്ട് എസി മിലാനിൽ

കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റി വിട്ടു‌. താരം ലോണിൽ ഇറ്റാലിയൻ ടീമായ എ സി മിലാനിൽ ചേരും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. എസി മിലാനും മാഞ്ചസ്റ്റർ സിറ്റിയും ഇതിനായി ധാരണയിലെത്തി. കരാറിൽ ഒരു ബൈ-ഓപ്ഷൻ ക്ലോസ് ഉൾപ്പെടുന്നുണ്ട്. വാക്കറുടെ ശമ്പളം മിലാൻ തന്നെ വഹിക്കും.

മെഡിക്കൽ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ നടക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ ക്ലബ് വിടാനുള്ള താല്പര്യം കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. അതുമുതൽ താരം മാച്ച് സ്ക്വാഡിലും ഇല്ല. മാഞ്ചസ്റ്റർ സിറ്റിയിൽ 2017 എത്തിയ ശേഷം താരം 17 കിരീടങ്ങൾ നേടിയിട്ടുണ്ട്.

എസി മിലാൻ കൈൽ വാക്കറെ സ്വന്തമാക്കുന്നതിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ കൈൽ വാക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ എസി മിലാൻ നടത്തുകയാണ്. കരാർ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2027 ജൂൺ വരെ നീണ്ടുനിൽക്കുന്ന കരാറിൽ വാക്കറും എ സി മിലാനും ഒപ്പുവെക്കും എന്നാണ് സൂചന.

റോസോണേരിയിൽ ചേരുന്നതിൽ വാക്കർ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. പരിചയസമ്പന്നനായ പ്രതിരോധ താരം സമീപ ആഴ്ചകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ക്വാഡിന്റെ ഭാഗമായിരുന്നില്ല. വാൽക്കർ ക്ലബ് വിടും എന്ന് പെപ് ഗ്വാർഡിയോളയും പറഞ്ഞിരുന്നു.

എ സി മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനായും സജീവമായി രംഗത്തുണ്ട്.

കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റി വിടാൻ ആവശ്യപ്പെട്ടു എന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ കെയ്ൽ വാക്കർ ക്ലബ് വിടാനും വിദേശ അവസരങ്ങൾ തേടാനും ആഗ്രഹം പ്രകടിപ്പിച്ചതായി മാനേജർ പെപ് ഗാർഡിയോള സ്ഥിരീകരിച്ചു. സാൽഫോർഡ് സിറ്റിക്കെതിരായ എഫ്എ കപ്പിൽ സിറ്റി 8-0ന് വിജയിച്ചപ്പോൾ വാക്കർ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. 2023 ലെ സിറ്റിയുടെ ട്രെബിൾ വിജയിച്ച സീസണിന് ശേഷം ബയേൺ മ്യൂണിക്കിലേക്ക് മാറുന്നത് 34 കാരനായ താൻ മുമ്പ് പരിഗണിച്ചിരുന്നുവെന്ന് ഗാർഡിയോള വെളിപ്പെടുത്തി.

വാക്കർ 2017-ൽ ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് 50 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു, അതിനുശേഷം ക്ലബ്ബിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 319 മത്സരങ്ങൾ കളിച്ച അദ്ദേഹം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് വിജയവും ഉൾപ്പെടെ 17 പ്രധാന ട്രോഫികൾ ക്ലബിൽ നേടി.

വാക്കറുടെ അടുത്ത ലക്ഷ്യസ്ഥാനം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ, സൗദി അറേബ്യയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്.

ബയേണിലേക്ക് പോവാൻ സമ്മതം മൂളി കെയിൽ വാക്കർ, ഇനി ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തണം

ബയേൺ മ്യൂണികിലേക്ക് പോവാൻ പൂർണ സമ്മതം മൂളി മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് റൈറ്റ് ബാക്ക് കെയിൽ വാക്കർ. 2025 വരെയുള്ള കരാറിൽ ആണ് ഇംഗ്ലീഷ് താരം ജർമ്മൻ ചാമ്പ്യന്മാരും ആയി ധാരണയിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. ഇത് ഒരു വർഷത്തേക്ക് നീട്ടാനുള്ള ധാരണയും കരാറിൽ ഉണ്ട്.

വാക്കറും ആയി കഴിഞ്ഞ കുറെ നാളുകൾ ആയി ബയേൺ ചർച്ചകൾ നടത്തുക ആയിരുന്നു. ഇതോടെ താരം മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കില്ല എന്നുറപ്പായി. ഏതാണ്ട് 15 മില്യൺ യൂറോക്ക് ആവും വാക്കറിനു ആയി ബയേൺ മുടക്കിയേക്കും എന്നാണ് റിപ്പോർട്ട്. അതേസമയം ബയേണിന്റെ ഫ്രഞ്ച് റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാർഡിന് ആയി മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കും എന്നും റിപ്പോർട്ട് ഉണ്ട്.

Exit mobile version