FeaturedPremier League

ഉറപ്പായി, എൻസോ മരെസ്ക ചെൽസിയുടെ പുതിയ പരിശീലകൻ

പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ പുതിയ പരിശീലകൻ ആരാകും എന്ന് തീരുമാനമായി. ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ആയ എൻസോ മരെസ്ക ആകും ചെൽസിയുടെ അടുത്ത പരിശീലകൻ. മരെസ്കയും ചെൽസിയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ചെൽസി 24 05 27 18 18 52 007

ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മിൽ നടന്ന ചർച്ചകളും വിജയിച്ചു. ലെസ്റ്റർ സിറ്റിയുമായി ഒരു നഷ്ടപരിഹാര തുകയിലും ചെൽസി ധാരണയിൽ എത്തി. 10 മില്യൺ ചെൽസി ലെസ്റ്റർ സിറ്റിക്ക് നൽകേണ്ടി വരും.

ലെസ്റ്റർ സിറ്റിയെ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആക്കാനും പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാനും മരെസ്കയ്ക്ക് ആയിരുന്നു. ഇറ്റാലിയൻ പരിശീലകൻ മുമ്പ് പാർമയെയും മാഞ്ചസ്റ്റർ സിറ്റി അണ്ടർ 23 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.