ഗ്രീൻവുഡ് ഗെറ്റഫയുടെ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു

Newsroom

Picsart 24 05 28 17 39 49 621
Download the Fanport app now!
Appstore Badge
Google Play Badge 1

മേസൺ ഗ്രീൻവുഡ് ലാലിഗ ക്ലബ്ബായ ഗെറ്റഫയുടെ ഈ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്ററിൽ നിന്ന് ലോണിൽ കളിക്കുന്ന ഗ്രീൻവുഡ് അവസാന ഒരു വർഷമായി മികച്ച പ്രകടനമാണ് ഗെറ്റാഫയിൽ കാഴ്ചവച്ചത്. അവിടെ ഈ സീസണിൽ 10 ഗോളുകൾ നേടാനും 6 അസിസ്റ്റ് ഒരുക്കാനും ഗ്രീൻവുഡിന് ആയിരുന്നു. ഈ മികച്ച പ്രകടനമാണ് താരത്തിനെ ഈ സീസണിലെ മികച്ച താരമായി ക്ലബ്ബ് തിരഞ്ഞെടുക്കാൻ കാരണം.

ഗ്രീൻവുഡ് 24 05 28 17 40 04 613

കൂടാതെ ഗെറ്റഫയിൽ കളിക്കവെ ഒരുതവണ ലാലിഗയിലെ മികച്ച താരത്തിനുള്ള ഒരു പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരവും ഗ്രീന്വുഡ് നേടിയിരുന്നു. ലോൺ കഴിഞ്ഞ് ഗ്രീൻവുഡ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തും. ഗെറ്റഫഎ ഒരു സീസണിൽ കൂടി ഗ്രീൻവുഡിനെ ലോണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. എങ്കിലും യുണൈറ്റഡ് താരത്തെ വിൽക്കാനാണ് ശ്രമിക്കുന്നത്. ഗെറ്റഫയിൽ മികച്ച പ്രകടനം നടത്തിയ ഗ്രീന്വുഡിനായി വലിയ ഓഫറുകൾ യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് വരുമെന്ന് മാഞ്ചസ്റ്റർ പ്രതീക്ഷിക്കുന്നു.

മുമ്പ് തന്റെ പങ്കാളിയെ ആക്രമിച്ചതിന് അറസ്റ്റിലായ ഗ്രീൻവുഡ് അതിനുശേഷം യുണൈറ്റഡിനായി കളിച്ചിട്ടില്ല. ക്ലബ്ബ് താരത്തെ വീണ്ടും കളിപ്പിക്കില്ല എന്ന് നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതുകൊണ്ടുതന്നെ ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാകും യുണൈറ്റഡ് ഈ സമ്മറിൽ ശ്രമിക്കുക.