രവി ദാഹിയ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത്

20220916 220248

ബെൽഗ്രേഡിൽ നടക്കുന്ന ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് രവി ദാഹിയ പുറത്ത്. 57 കിലോഗ്രാം യോഗ്യതാ റൗണ്ടിൽ ഉസ്ബെക്കിസ്ഥാന്റെ ഗുലോംജോൺ അബ്ദുലേവിനോട് ആണ് ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പരാജയപ്പെട്ടത്‌‌.

രവി ദാഹിയ

ലോക രണ്ടാം നമ്പർ താരമായ ദാഹിയ ടെകിനിക് മികവിൽ 10-0നാണ് ഉസ്ബെക്കിസ്ഥാൻ താരത്തോട് തോറ്റത്‌. തീർത്തും ഏകപക്ഷീയമായ പോരാട്ടമാണ് കാണാൻ ആയത്‌. കഴിഞ്ഞ വർഷം ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി നേടാൻ ദഹിയക്ക് ആയിരുന്നു.

റൊമാനിയയുടെ റസ്‌വാൻ മരിയൻ കോവാക്‌സിനെ ആദ്യ റൗണ്ടിൽ ദഹിയ പരാജയപ്പെടുത്തിയിരുന്നു. ലോക 30-ാം നമ്പർ താരം അബ്ദുള്ളേവിനോട് മുമ്പ് പലതവണ ദാഹിയ പരാജയപ്പെട്ടിട്ടുണ്ട്.