കൊച്ചി ബ്ലൂ സ്പൈകേഴ്സിന്റെ വിജയത്തോടെ പ്രോ വോളിക്ക് തുടക്കം

പ്രഥമ പ്രോ വോളി ലീഗിന് കൊച്ചിയിൽ ആവേശ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കൊച്ചിയുടെ ടീമായ കൊച്ചി ബ്ലൂ സ്പൈകേഴ്സ് യു മുംബയെ പരാജയപ്പെടുത്തി. 4-1 എന്ന് ആയിരുന്നു സെറ്റ് നില. ഏകപക്ഷീയമായ മത്സരമാണ് കൊച്ചിയിൽ കണ്ടത്. 15-11, 15-13, 15-8, 15-10 എന്നീ സ്കോറുകൾക്ക് ആദ്യ നാലു സെറ്റ് വിജയിച്ച കൊച്ചി സ്പൈകേഴ്സ് പക്ഷെ അവസാന സെറ്റ് കൈവിട്ടു. 5-15നാണ് യു മുംബ അവസാന സെറ്റ് ജയിച്ചത്.

കൊച്ചി ബ്ലൂസ് സ്പൈകേഴ്സിന്റെ ക്യാപ്റ്റൻ ഉഗ്രപാണ്ഡിയനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. നാളെ പ്രൊ വോളിയിൽ കാലികറ്റ് ഹീറോഴ്സ് ചെന്നൈ സ്പാർടാൻസിനെ നേരിടും.

Previous articleസി കെ വിനീതിന്റെ ആദ്യ ഗോളും ചെന്നൈയിനെ രക്ഷിച്ചില്ല
Next articleഅക്കാദമി ലീഗിൽ ഗോകുലം കേരള എഫ് സി ഫൈനൽ റൗണ്ടിൽ