റുപേ പ്രൈം വോളിബോൾ ലീഗ്: ചെന്നൈ ബ്ലിറ്റ്‌സിന് ജയം

Newsroom

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിന് ആദ്യ ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചെന്നൈ തോല്‍പ്പിച്ചത്. സ്‌കോര്‍: 16-14, 15-11, 15-7. ചെന്നൈയുടെ സമീര്‍ ആണ് കളിയിലെ താരം. ആദ്യ മത്സരത്തില്‍ അഹമ്മദാബാദിനോട് തോറ്റ ടീം രണ്ടാം മത്സരത്തില്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയാണ് കളത്തിലിറങ്ങിയത്. ആദ്യ സെറ്റില്‍ മാത്രമാണ് ഹൈദരാബാദ് പൊരുതിയത്.

പ്രൈം വോളിബോൾ 24 02 17 20 53 47 968

ചെന്നൈക്കായി അഖിന്‍ ജി.എസ്, ലിയാന്‍ഡ്രോ, ഡഗ്ലസ് ബ്യൂണോ എന്നിവരും മികച്ച പ്രകടനം നടത്തി. ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് അഹമ്മദബാദ് ഡിഫന്‍ഡേഴ്‌സ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. രാത്രി 8.30ന് ബെംഗളൂരു ടോര്‍പ്പിഡോസും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് രണ്ടാം മത്സരം.