UFC: നാലാം തവണയും കിരീടം നിലനിർത്തി ഇസ്ലാം മഖാചേവ്

Newsroom

Picsart 25 01 19 13 55 48 369

കാലിഫോർണിയയിൽ നടന്ന UFC 311 ആദ്യ റൗണ്ടിൽ റെനാറ്റോ മൊയ്‌കാനോയെ എളുപ്പത്തിൽ പരാജയപ്പെടുത്തി ഇസ്ലാം മഖാചേവ് തന്റെ ലൈറ്റ്‌വെയ്റ്റ് കിരീടം നിലനിർത്തി. അർമാൻ സാരുക്യാനുമായി പോരാടാൻ ആദ്യം തീരുമാനിച്ചിരുന്ന മഖാചേവ്, അവസാന നിമിഷത്തെ എതിരാളി മാറ്റവുമായി പൊരുത്തപ്പെടുക ആയിരുന്നു‌. ഒരു ഡി’ആർസ് ചോക്കിലൂടെ 4 മിനുറ്റ് കൊണ്ട് അദ്ദേഹം വിജയിച്ചു.

1000798130

ഇത് അദ്ദേഹത്തിന്റെ നാലാമത്തെ വിജയകരമായ കിരീട പ്രതിരോധമായിരുന്നു, തുടർച്ചയായ 15 വിജയങ്ങളുമായി UFC റെക്കോർഡിനടുത്ത് അദ്ദേഹം എത്തി.

കോ മെയിൻ ഇവന്റിൽ ൽ, കഠിനമായ പോരാട്ടത്തിൽ ഉമർ നൂർമഗോമെഡോവിനെ പരാജയപ്പെടുത്തി മെറാബ് ദ്വാലിഷ്‌വിലി തന്റെ ബാന്റംവെയ്റ്റ് കിരീടവും നിലനിർത്തി.