റേസിന് ഇടയിൽ അപകടത്തിൽ പെട്ട സ്വിസ് സൈക്കിളിസ്റ്റ് മരണപ്പെട്ടു

Wasim Akram

ടൂർ ദ സ്വിസ് റേസിന് ഇടയിൽ അപകടത്തിൽ പെട്ട സ്വിസ് സൈക്കിളിസ്റ്റ് ജിനോ മാദർ മരണപ്പെട്ടു. 26 കാരനായ ബഹ്‌റൈൻ വിക്ടോറിയാസ് ടീം അംഗം ആയ സ്വിസ് താരത്തിനു ഇന്നലെ സ്റ്റേജ് 5 നു ഇടയിൽ ആണ് അപകടം ഉണ്ടായത്.

സ്വിസ്

ആൽബുല പാസിൽ വച്ചു അമേരിക്കൻ താരം മാഗ്നസ്‌ ഷെഫീൽഡും ആയി ഉണ്ടായ കൂട്ടിമുട്ടലിന് ശേഷം ജിനോ മലയിടുക്കിലേക്ക് വീഴുക ആയിരുന്നു. അപ്പോൾ തന്നെ താരത്തെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇന്ന് രാവിലെ താരത്തിന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. അതേസമയം അപകടത്തിൽ പരിക്ക് പറ്റിയ മാഗ്നസും ഇപ്പോൾ ആശുപത്രിയിൽ തന്നെയാണ്. താരത്തിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ടീമും അധികൃതരും സൈക്കിളിംഗ് സമൂഹവും ആദരാഞ്ജലികൾ നേർന്നു.