സംസ്ഥാന ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ്: ശിവജിത്ത് ജനാർദനനും സ്റ്റീവ് തോമസും ജേതാക്കൾ

Newsroom

Picsart 24 02 20 16 53 19 842
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംസ്ഥാന ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് 2024ൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി തിളങ്ങി ശിവജിത്ത് ജനാർദനനും സ്റ്റീവ് തോമസും. യഥാക്രമം സീനിയർ വിഭാഗത്തിലും യൂത്ത് വിഭാഗത്തിലുമാണ് ഇവരുടെ കിരീട നേട്ടം. പ്രോ പഞ്ച ലീഗ് താരങ്ങളാണ് ഇരുവരും. കിരാക് ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ് സ്റ്റീവ് കളിക്കുന്നത്, ശിവജിത്ത് ലുധിയാന ലയൺസ് ടീമിൻ്റെ താരമാണ്. പ്രോ പഞ്ച ലീഗിൽ മികച്ച പ്രകടനമാണ് സ്റ്റീവ് നടത്തിയത്. അതേസമയം റോഹ്തക് റൗഡീസിൻ്റെ ഇതിഹാസ താരം രാഹുൽ പണിക്കറെ ആവേശകരമായ പോരാട്ടത്തിൽ തോൽപ്പിച്ചതോടെയാണ് ശിവജിത്ത് ശ്രദ്ധിക്കപ്പെട്ടത്. പ്രോ പഞ്ച ലീഗ് താരങ്ങളാണ് ഇരുവരും. കിരാക് ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ് സ്റ്റീവ് കളിക്കുന്നത്, ശിവജിത്ത് ലുധിയാന ലയൺസ് ടീമിൻ്റെ താരമാണ്. പാലാ സെൻ്റ് തോമസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ
ജോജി ഏലൂരിൻ്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. പ്രോ പഞ്ച ലീഗിൻ്റെ സഹസ്ഥാപകൻ പർവിൻ ദബാസും മത്സരങ്ങൾ നേരിട്ട് വീക്ഷിക്കാൻ എത്തിയിരുന്നു.

സംസ്ഥാന 24 02 20 16 54 15 658

15 വിഭാഗങ്ങളിലായിരുന്നു
മത്സരങ്ങൾ. സീനിയർ പുരുഷന്മാരിൽ (വലംകൈ വിഭാഗം), 70 കിലോഗ്രാം ഭാര വിഭാഗത്തിൽ ശിവജിത്ത് ജനാർദനൻ ചാമ്പ്യനായി. ദിൽഷാദ് എം.എ 110 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി. സീനിയർ വനിതകളിൽ (വലംകൈ വിഭാഗം) 70 കിലോഗ്രാം വിഭാഗത്തിൽ ജിൻസിമോൾ സെബാസ്റ്റ്യൻ ഒന്നാമതെത്തിയപ്പോൾ, 90 കിലോഗ്രാം വിഭാഗത്തിൽ ശ്രീലേഖ കെ.എ രണ്ടാം സ്ഥാനത്തെത്തി.

Picsart 24 02 20 16 53 59 095

യൂത്ത് ബോയ്‌സിൻ്റെ (വലംകൈ വിഭാഗം) 80 കിലോഗ്രാം വിഭാഗത്തിൽ സ്റ്റീവ് തോമസ് വിജയിച്ചപ്പോൾ, 90+ കിലോഗ്രാം വിഭാഗത്തിൽ ഇൻഫാൻ പി.ബി രണ്ടാം സ്ഥാനം നേടി. അതേസമയം, യൂത്ത് ഗേൾസിൽ (വലംകൈ വിഭാഗം) 70+ കിലോ വിഭാഗത്തിൽ അക്സ എമി സി ജോൺ ഒന്നാമതെത്തിയപ്പോൾ 70 കിലോഗ്രാം വിഭാഗത്തിൽ റംസിയ മോൾ എസ് രണ്ടാം സ്ഥാനത്തെത്തി. ജൂനിയർ ആൺകുട്ടികളിൽ (വലംകൈ വിഭാഗം) 80 കിലോഗ്രാം വിഭാഗത്തിൽ മുഹമ്മദ് ഷാഫി ഒന്നാമതും 90 കിലോഗ്രാം വിഭാഗത്തിൽ ആദിത് പി.കെ രണ്ടാം സ്ഥാനവും നേടി. ജൂനിയർ ഗേൾസിൽ (വലംകൈ വിഭാഗം) 55 കിലോഗ്രാം വിഭാഗത്തിൽ തേജ പി.ജെ ഒന്നാം സ്ഥാനം സ്വന്തമാക്കി. 70+ കിലോഗ്രാം വിഭാഗത്തിൽ എം ഹഷ്നക്കാണ് രണ്ടാം സ്ഥാനം.

Picsart 24 02 20 16 53 42 678

സീനിയർ പുരുഷന്മാരുടെ വലംകൈ വിഭാഗത്തിൽ 54 പോയിൻ്റുമായി എറണാകുളം ജില്ല ഒന്നാമതെത്തിയപ്പോൾ 32 പോയിൻ്റുമായി ഇടുക്കിയും 22 പോയിൻ്റുമായി വയനാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. അതേസമയം, സീനിയർ വനിതകളുടെ വലംകൈ വിഭാഗത്തിൽ തൃശൂർ, കോഴിക്കോട് ജില്ലകൾ 36 പോയിൻ്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. 22 പോയിൻ്റുമായി എറണാകുളവും,
18 പോയിൻ്റുമായി ഇടുക്കിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.