ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവുമായി ഇന്ത്യയുടെ മനു ഭാക്കര്‍. 239 പോയിന്റ് നേടിയാണ് മനു സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റിലും മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയിരുന്നു. സൗരവ് ചൗധരിയായിരുന്നു ആ സ്വര്‍ണ്ണ നേട്ടത്തിലെ പങ്കാളി.