ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ. 17 വയസ്സുകാരന് ദിവ്യാന്‍ഷ് സിംഗ് പാന്വറും 19 വയസ്സുകാരി ഇളവേനില്‍ വലിരിവനുമാണ് ഇന്ന് സ്വര്‍ണ്ണം നേടി ഇന്ത്യയ്ക്ക് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലാണ് ഇരുവരും സ്വര്‍ണ്ണം നേടിയത്.