ഫിലാഡൽഫിയ ഈഗിൾസ് കൻസാസ് സിറ്റി ചീഫ്സിനെ പരാജയപ്പെടുത്തി സൂപ്പർ ബൗൾ കിരീടം സ്വന്തമാക്കി

Newsroom

Picsart 25 02 10 10 55 34 788
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂ ഓർലിയാൻസിലെ സീസേഴ്‌സ് സൂപ്പർഡോമിൽ നടന്ന സൂപ്പർ ബൗൾ LIX-ൽ ഫിലാഡൽഫിയ ഈഗിൾസ് കൻസാസ് സിറ്റി ചീഫ്സിനെതിരെ 40-22 എന്ന സ്കോറിന് തോൽപ്പിച്ച് കിരീടം നേടി. രണ്ട് വർഷം മുമ്പ് ചീഫ്സിനോട് നേരിട്ട നേരിയ തോൽവിക്ക് പ്രതികാരം ചെയ്തുകൊണ്ടുള്ള ഈ വിജയം അവരുടെ രണ്ടാമത്തെ സൂപ്പർ ബൗൾ കിരീടമാണ് നേടിക്കൊടുത്തത്.

1000824852

ക്വാർട്ടർബാക്ക് ജലൻ ഹർട്ട്സ് ഈഗിൾസിന്റെ താരമായി മാറി. തുടർച്ചയായ മൂന്നാം സൂപ്പർ ബൗൾ വിജയം ലക്ഷ്യമിട്ട ചീഫ്സിന് ഇന്ന് അവരുടെ പതിവ് മികവിലേക്ക് എത്താൻ ആയില്ല.

ഇന്ന് മത്സരം കാണാൻ ടെയ്‌ലർ സ്വിഫ്റ്റ്, ലയണൽ മെസ്സി, ജെയ്-സെഡ്, ബ്രാഡ്‌ലി കൂപ്പർ എന്നിവരുൾപ്പെടെയുള്ള താരനിബിഡമായ പ്രേക്ഷകർ പങ്കെടുത്തു. കെൻഡ്രിക് ലാമർ നയിച്ച ഹാഫ്‌ടൈം ഷോ മത്സരത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു.