ചണ്ഡീഗഡില്‍ നടന്ന 61 ആമത് ദേശീയ സ്‌കെറ്റ്‌ബോര്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ വാരിക്കൂട്ടി കേരളം. 24 മത്സര ഇനങ്ങളില്‍ 13 മെഡലുകളാണ് കേരളം നേടിയത്. ഇതില്‍ അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം ഒമ്പത് മെഡലുകളും തിരുവനന്തപുരം എസ്.ഐ.എസ്.പി. കേവളം സ്‌കെറ്റ് ക്ലബില്‍ നിന്നുള്ള കുട്ടികളാണ് നേടിയത്.
താരമായി മിനി
17 വയസ്സിന് മുകളിലുളള പെണ്‍കുട്ടികളുടെ പാര്‍ക്ക് വിഭാഗത്തില്‍ വിഴിഞ്ഞം സ്വദേശി ജെ മിനി സ്വര്‍ണം നേടിയത് ചരിത്രമായി. മത്സര ദിവസം ഗര്‍ഭിണായാണെന്ന വിവരം അറിഞ്ഞ മിനി രാവിലെയും വൈകുന്നേരവും മത്സരത്തിന് ഇറങ്ങി, സ്വര്‍ണവും സ്വന്തമാക്കി. അത് ഇരട്ട സ്വര്‍ണ്ണം ലഭിച്ചത് പോലെയായിരുന്നു.
വിഴിഞ്ഞ മത്സ്യതെഴിലാളിയുടെ മകളായ മിനി എസ്.ഐ.എസ്.പി. കേവളം സ്‌കെറ്റ് ക്ലബിന്റെ സഹായത്തെടെയാണ് സ്‌കെറ്റിങിലേക്ക് വരുന്നതും പരിശീലനം നടത്തുന്നതും.ഭര്‍ത്താവ്: ജോഷ്വാ, പിതാവ്: ജോണി. സ്‌പോര്‍ട്‌സിലൂടെ വിദ്യാഭാസ രംഗത്തേക്ക് കായിക താരങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.എസ്.പി. ക്ലബ് വിഴിഞ്ഞത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രത്യേകം സ്‌കേറ്റിംങ് പരിശീലനം ഒരുക്കുന്നുണ്ട്.
മെഡല്‍ നേടിയവര്‍
17 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളുടെ പാര്‍ക്ക് വിഭാഗം: ഫ്‌ളമിന്‍ പി – സ്വര്‍ണം, ഹനിസ്ട്ടണ്‍ ജെ -വെള്ളി, 7 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളുടെ സ്റ്റ്രീറ്റ് വിഭാഗം: ഫ്‌ളമിന്‍ പി – സ്വര്‍ണം, ഹനിസ്ട്ടണ്‍ ജെ -വെള്ളി, 14-17 പെണ്‍കുട്ടികളുടെ പാര്‍ക്ക് വിഭാഗം- വിദ്യാ ദാസ് സ്വര്‍ണം, 14-17 പെണ്‍കുട്ടികളുടെ സ്റ്റ്രീറ്റ് വിഭാഗം: വിദ്യാ ദാസ് സ്വര്‍ണം, 14-17 ആണ്‍കുട്ടികളുടെ പാര്‍ക്ക് വിഭാഗം: വിനീഷ് എസ്- വെങ്കലം, 11-14 പെണ്‍കുട്ടികളുടെ പാര്‍ക്ക് വിഭാഗം: ഐശ്വര്യ വെള്ളി, 5-7 പെണ്‍കുട്ടികളുടെ പാര്‍ക്ക് & സ്റ്റ്രീറ്റ് വിഭാഗം: ഐറാഹ് ഐമന്‍ ഖാന്‍ -സ്വര്‍ണം, 9-11 പെണ്‍കുട്ടികളുടെ പാര്‍ക്ക് & സ്റ്റ്രീറ്റ് വിഭാഗം- സിയോ അന്ന് അലന്‍- വെള്ളി, വെങ്കലം.