ഒളിമ്പിക് ഷൂട്ടിംഗ് താരം മനു ഭാക്കറിന്റെ കുടുംബത്തിൽ നിന്ന് സങ്കടകരമായ വാർത്ത ആണ് വരുന്നത്. മനു ഭാകറിന്റെ മുത്തശ്ശിയും അമ്മാവനും ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഹരിയാനയിലെ ചർഖി ദാദ്രിയിലെ മഹേന്ദ്രഗഡ് ബൈപാസ് റോഡിൽ ഇന്ന് രാവിലെ 9 മണിയോടെ ഒരു സ്കൂട്ടർ ബ്രെസ്സ കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

കൂട്ടിയിടിയുടെ ആഘാതം ഗുരുതരമായതിനാൽ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മനു ഭാക്കറിന് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അഭിമാനകരമായ ഖേൽ രത്‌ന അവാർഡ് ലഭിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്.
പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














