നീരജ് ചോപ്ര വീണ്ടും ഇന്ത്യയുടെ അഭിമാനമായി, ഡയമണ്ട് ലീഗിൽ വീണ്ടും ഒന്നാം സ്ഥാനം

Newsroom

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ഒരിക്കൽ കൂടെ ഇന്ത്യയുടെ അഭിമാനമായി. ഇന്ന് ലൗസനെ ഡയമണ്ട് ലീഗിലെ ജാവലിൻ ഫീൽഡിലും ഒന്നാമതെത്താൻ ഇന്ത്യയുടെ ഒളിമ്പിക് ഹീറോക്ക് ആയി. കഴിഞ്ഞ വർഷം ഡയമണ്ട് ട്രോഫി നേടിയ ആദ്യ ഇന്ത്യക്കാരനായ നീരജ് ചോപ്ര ഇന്ന് 87.66 മീറ്റർ എറിഞ്ഞ് ആണ് ഒന്നാമത് എത്തിയത്. നേരത്തെ ദോഹ ഡയമണ്ട് ലീഗിലും നീരജ് ഒന്നാമത് എത്തിയിരുന്നു.

നീരജ് ചോപ്ര 23 05 05 23 59 38 377

ഇത് നാലാം തവണയാണ് ഡയമണ്ട് ലീഗിൽ നീരജ് ഒന്നാമത് എത്തുന്നത്. 2022 ഓഗസ്റ്റിൽ ലൊസാനെയിയയിലും സൂറിച്ചിലെ ഡയമണ്ട് ലീഗിലും നീരജ് ജയിച്ചിരുന്നു‌. ഇന്ന് നീരജിന്റെ ആദ്യ ത്രോ ഫൗൾ ആയിരുന്നു. രണ്ടാം ത്രോ 83.52m, മൂന്നാം ത്രോ 85.04m. നാലാം ത്രോ ഫൗൾ. അഞ്ചാം ത്രോ ആണ് വിജയം ഉറപ്പാക്കിയ 87.66m വന്നത്. ആറാം ത്രോയിൽ തന്റെ ലീഡ് ഉയർത്താൻ നീരജിന് ആയില്ല എങ്കിലും ഒന്നാം സ്ഥാനം നിലനിർത്തി. 87.03 എറിഞ്ഞ വെർബർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

NEERAJ’S Throw IN Lausanne Diamond League:


83.52m
85.04m

87.66m
84.15m