ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: കേരളത്തിന്റെ മേഘ പ്രദീപ്, അക്ഷയ സുനിൽ സഖ്യത്തിന് സ്വർണ്ണം

Newsroom

Picsart 23 02 02 18 38 26 007

മധ്യപ്രദേശിൽ നടക്കുന്ന ഖേലോ ഇന്ത്യ യുത്ത് ഗെയിംസിൽ കേരളത്തിന് സ്വർണ്ണം. വനിതകളുടെ 500 മീറ്റർ കനോയിംഗ് ഡബിൾസ് വിഭാഗത്തിലാണ് കേരളം സ്വർണ്ണം സ്വന്തമാക്കിയത്. മേഘ പ്രദീപ്, അക്ഷയ സുനിൽ സഖ്യത്തിനാണ് സ്വർണ്ണം ലഭിച്ചത്. വനിതകളുടെ 500 മീറ്റർ കയിക്കിങ് ഫോറിൽ കേരളത്തിന്റെ വനിതകൾ മുന്നാം സ്ഥാനവും സ്വന്തമാക്കി. നവമി, ദേവിക,ഇഷ, വൃന്ദ എന്നിവരടങ്ങിയ സഖ്യം ആണ് വെങ്കലം സ്വന്തമാക്കിയത്.

Picsart 23 02 02 18 38 46 803