പ്രൊ കബഡി പുതിയ സീസണായുള്ള ലേല ഇന്നും നാളെയുമായു നടക്കുകയാണ്. ഇന്ന് ആദ്യ ദിവസം ലേലത്തിൽ ഇറാൻ താരം മുഹമ്മദ് റേസ ഷാദ്ലോയെ പൂനേരി പൾട്ടാൻ സ്വന്തമാക്കി. 2.35 കോടിക്ക് ആണ് പുനേരി പൾട്ടാൻ താരത്തെ സൈൻ ചെയ്തത് ഇറാനിയൻ ഇതോടെ പികെഎല്ലിന്റെ എക്കാലത്തെയും ചെലവേറിയ കളിക്കാരനായി മാറി. 30 ലക്ഷം ആയിരുന്നു ഷാദ്ലൊയുടെ ബേസ് തുക.
യു മുംബ, ഗുജറാത്ത് ജയന്റ്‌സ്, യുപി യോദ്ധാസ്, പുനേരി പൾട്ടൻ, തെലുങ്ക് ടൈറ്റൻസ് എന്നിവയ്‌ക്കിടയിലുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് 2.35 കോടി രൂപയ്ക്ക് പുണേരി പൽട്ടാൻ അദ്ദേഹത്തെ സ്വന്തമാക്കിയത്.
മറ്റൊരു ഇറാനിയൻ താരമായഫസൽ അത്രാചലി 1.60 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സിലേക്ക് എത്തി. പികെഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വിദേശ താരമായി അദ്ദേഹം മാറി.
ഇന്ത്യൻ താരം രോഹിത് ഗുലിയയെ 58.80 ലക്ഷം രൂപയ്ക്ക് ഇന്ന് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. യു പി യോദ്ധാസ് വിജയ് മാലിക്കിനെ ₹85 ലക്ഷത്തിന് സ്വന്തമാക്കി.
മഞ്ജീത് ദാഹിയ പട്ന പൈറേറ്റ്സിന് വേണ്ടി കളിക്കും. 92 ലക്ഷം രൂപയ്ക്കാണ് താരത്തെ അവർ സൈൻ ചെയ്തത്. മുഹമ്മദ് ഇസ്മായിൽ നബിബക്ഷ് 22 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സിലേക്ക് പോയി. ബംഗാൾ വാരിയേഴ്സ് മിന്ന്ദർ സിഗിനെ നിലനിർത്തി. ₹2.12 കോടിക്ക് ആണ് അവനെ നിലനിർത്തിയത്.
500-ലധികം കളിക്കാർ ലേലത്തിന്റെ ഭാഗമാകുന്നുണ്ട്, പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പൂളിൽ ഉണ്ട്.