ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്സ്, നാല് സ്വര്‍ണ്ണം കൂടി നേടി ഇന്ത്യ

ലോക ഷൂട്ടിഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണം കൂടി നേടി ഇന്ത്യ. 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ വിജയ്‍വീര്‍ സിദ്ധു വ്യക്തിഗത സ്വര്‍ണ്ണവും ടീം ഇവന്റില്‍ സിദ്ധു അടങ്ങിയ ടീമും സ്വര്‍ണ്ണം നേടുകയായിരുന്നു. വിജയ്‍വീര്‍ സിദ്ധുവിനൊപ്പം രാജ്കന്‍വാര്‍ സിംഗ് സന്ധു, ആദര്‍ശ് സിംഗ് എന്നിവരാണ് ടീം ഇവന്റില്‍ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍.

ഇന്നലെ 25 മീറ്റര്‍ പിസ്റ്റള്‍ ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഉദയ്‍വീര്‍ സിദ്ധു സ്വര്‍ണ്ണം നേടിയിരുന്നു. ഇതേ വിഭാഗത്തില്‍ ടീം ഇവന്റില്‍ ഉദയ്‍വീര്‍ സിദ്ധു, വിജയ്‍വീര്‍ സിദ്ധു എന്നിവര്‍ക്കൊപ്പം രാജ്‍കന്‍വര്‍ സന്ധുവും സ്വര്‍ണ്ണം നേടി. വിജയ്‍വീറും ഉദയ്‍വീറും ഇരട്ടകളാണ്.