അഡിഡാസ് കുടുംബത്തില്‍ അംഗമായി ഹിമ ദാസ്

Sports Correspondent

അഡിഡാസിന്റെ സ്പ്രിന്റ് സ്പൈക്സ് അണിഞ്ഞ് യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ ഹിമ ദാസിനെ അഡിഡാസ് കുടുംബത്തിലേക്ക് ക്ഷിണിച്ച് പ്രമുഖ ഷൂ കമ്പനിയായ അഡിഡാസ്. താരത്തിന്റെ പരിശീലനത്തിനു ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി ലോകത്തിലെ മികച്ച സ്പ്രിന്റര്‍ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അഡിഡാസിന്റെ വക്താക്കള്‍ അറിയിച്ചു.

18ാം വയസ്സില്‍ അത്ഭുതജനകമായ പ്രകടനങ്ങളിലൂടെ “ഗോള്‍ഡന്‍ ഗേള്‍” എന്ന പേര് സ്വന്തമാക്കിയിട്ടുള്ള താരം U-20 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ അത്‍ലറ്റ് ആയി മാറിയിരുന്നു. Adizero Prime SP എന്ന ബ്രാന്‍ഡ് ഷൂ നല്‍കിയാണ് ഈ പുതിയ തുടക്കത്തെ അഡിഡാസ് പങ്കുവെച്ചത്.