കെ ഒ എ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന കെ ഒ എ എക്‌സ്‌പോയ്ക്ക് തുടക്കമായി. മെയ് 10 വരെ നീളുന്ന മേളയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ ഒരുക്കുന്ന 350ലധികം സ്റ്റാളുകളുണ്ട്. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തും കൊട്ടാരത്തിന് പുറകിലുമായാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്പോര്‍ട്സ് എക്സ്പോ, കൊമേഴ്ഷ്യല്‍ സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍, കെട്ടിട നിര്‍മ്മാണ- ഫര്‍ണീച്ചര്‍- ഓട്ടോമൊബൈല്‍- ക്രോക്കറി വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും, ചെറുകിട വ്യാപാരികളും കര്‍ഷകരും ഒരുക്കുന്ന സ്റ്റാളുകള്‍ തുടങ്ങിയവ എക്‌സ്‌പോയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
Img 20220430 Wa0013
സ്പോര്‍ട്സ് മേഖല, സര്‍ക്കാര്‍ വകുപ്പുകള്‍, ആര്‍മി- നേവി- എയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍, എം. എസ്. എം. ഇ., വി. എസ്.എസ്. സി. വിഭാഗങ്ങള്‍ എന്നിവര്‍ ഒരുക്കുന്ന സ്റ്റാളുകള്‍ ജനങ്ങളില്‍ അതത് മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്.

ഇവയ്ക്കെല്ലാം പുറമെ 100 ല്‍ പരം പൂച്ചെടികള്‍ ദൃശ്യ വിസ്മയം തീര്‍ക്കുന്ന പുഷ്പ്പമേള, കേരളത്തിന് അകത്തും പുറത്ത