ഫാന്റസി പ്രീമിയർ ലീഗ് പുതിയ സീസണിലെ താരങ്ങളുടെ വില പ്രഖ്യാപിച്ചു, കെയ്നും സാലയും മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വരാനിരിക്കുന്ന 2021/22 ഫാന്റസി പ്രീമിയർ ലീഗ് സീസണായുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ താരങ്ങളുടെ വില എഫ് പി എൽ അധികൃതർ പ്രഖ്യാപിച്ചു. സ്പർസ് താരം ഹാരി കെയ്നും മുഹമ്മദ് സലയും ആകും പുതിയ സീസണിലെ ഏറ്റവും ചെലവേറിയ കളിക്കാർ. രണ്ടു പേർക്കും 12.5 മില്യൺ ഡോളർ ആണ് എഫ് പി എൽ വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ബ്രൂണോ ഫെർണാണ്ടസിന് 12 മില്യൺ ഡോളറാണ് വില.

കഴിഞ്ഞ സീസണിൽ എഫ് പി എൽ കളിക്കാർക്ക് 244 പോയിന്റ് ബ്രൂണോ ഫെർണാണ്ടസ് നേടിക്കൊടുത്തിരുന്നു. ഹാരി കെയ്ൻ കഴിഞ്ഞ സീസണിൽ 242 പോയിന്റും സല 231 പോയിന്റും ആയിരുന്നു നേടിയത്. കഴിഞ്ഞ സീസണിലെ അത്ഭുതമായി മാറിയ ലീഡ്സിലെ സ്ട്രൈക്കർ പാട്രിക് ബാംഫോർഡിന്റെ പുതിയ വില 8.0 മില്യൺ ഡോളറാണ്. കഴിഞ്ഞ സീസണിൽ താരം 194 പോയിന്റു നേടിയിരുന്നു.

2020/21 ഏറ്റവും കൂടു പോയിന്റ് നേടിയ ഡിഫെൻഡറായ സ്റ്റുവർട്ട് ഡലാസ് പുതിയ സീസണിൽ 5.5 മില്യൺ ഡോളറിന് ലഭ്യമാണ്. ഒബാമയങ് 10 മില്യൺ, സാഹ 7 മില്യൺ, സൗചക് 6 മില്യണ് എന്നിങ്ങനെ എഫ് പി എല്ലിൽ പോയിന്റ് വാരാൻ സാധ്യതയുള്ള മറ്റു പ്രധാന താരങ്ങളുടെ വില. എഫ് പി എൽ വെബ്സൈറ്റിൽ ഇപ്പോൾ മുഴുവൻ താരങ്ങളുടെയും വിലവിവര പട്ടിക ലഭ്യമാണ്‌.