ദീപ കർമാക്കർ ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പിക് ജിംനാസ്റ്റിക്, ദീപ കർമാകർ ഒക്ടോബർ 7 ന് ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹൃദയസ്പർശിയായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് 31 കാരിയായ അത്‌ലറ്റ് തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2016-ലെ റിയോ ഒളിമ്പിക്‌സിൽ നാലാമതായി ഫിനിഷ് ചെയ്ത് ചരിത്രം സൃഷ്ടിച്ചിരുന്നു‌.

1000695920

2014-ൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ദീപ മാറിയിരുന്നു. 2024-ൽ താഷ്കെൻ്റിൽ നടന്ന ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. പരിക്കുകളും ഉത്തേജക മരുന്ന് സസ്പെൻഷനും നേരിടേണ്ടി വന്നിട്ടും, അവൾ ശക്തമായ തിരിച്ചുവരവ് നടത്തി. തൻ്റെ കരിയറിൽ ഉടനീളം പിന്തുണ നൽകിയ പരിശീലകർക്കും ത്രിപുര സർക്കാരിനും ജിംനാസ്റ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കും കുടുംബത്തിനും ദീപ നന്ദി പറഞ്ഞു.