ബിശ്വേശ്വർ നന്ദി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ജിംനാസ്റ്റിക് ടീമിന്റെ പരിശീലകനായി നിയമിതനായി

2016 റിയോ ഒളിമ്പിക്‌സിൽ ദീപ കർമ്മാകറിനെ ചരിത്രപരമായ നാലാം സ്ഥാനത്തേക്ക് നയിച്ച ജിംനാസ്റ്റിക്സ് കോച്ച് ബിശ്വേശ്വർ നന്ദിയെ കോമണ്വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ജിമ്നാസ്റ്റിക് ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടു. രോഹിത് ജയ്‌സ്വാളിന് പകരമാണ് ബിശേശ്വർ നന്ദി എത്തുന്നത്.

നേരത്തെ വനിതാ ടീം കോച്ചായി നിയോഗിക്കപ്പെട്ടിരുന്ന ജയ്‌സ്വാളിനെ ജിംനാസ്റ്റിക് താരം അരുണ ബുദ്ദ ​​റെഡ്ഡി തന്റെ സമ്മതമില്ലാതെ വീഡിയോ പകർത്തിയതിന് നൽകിയ പരാതിയെ തുടർന്ന് പുറത്താക്കിയിരുന്നു.ജൂലൈ 29നകം നന്ദി ടീമിനൊപ്പം ചേരും.

The Indian Gymnastics Squad:

Men’s: Satyajit Mondal, Yogeshwar Singh and Saif Tamboli.

Women’s: Pranati Nayak, Ruthuja Nataraj, Protishta Samanta, Bavleen Kaur.

കോമൺവെൽത്ത് ഗെയിംസിനുള്ള സംഘത്തെ വെട്ടിച്ചുരുക്കി ശ്രീലങ്ക ക്രിക്കറ്റ്

കോമൺവെൽത്ത് ഗെയിംസിനുള്ള ശ്രീലങ്കയുടെ വനിത ടി20 ടീമിൽ നിന്ന് നാല് താരങ്ങളെ ഒഴിവാക്കി. ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ച 19 അംഗ സംഘത്തെ കോമൺവെൽത്ത് ഗെയിംസിനും അയയ്ക്കുമെന്നായിരുന്നു തീരുമാനം എങ്കിലും പിന്നീട് അത് 15 ആക്കി ചുരുക്കുകയായിരുന്നു.

സത്യ സന്ദീപാനി, കൗഷാനി നുത്യാനംഗന, ഹന്‍സിമ കരുണാരത്നേ, തരിക സീവാന്‍ഡി എന്നിവര്‍ക്കാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ശ്രീലങ്കയുടെ എതിരാളികള്‍.

ശ്രീലങ്ക സ്ക്വാഡ്:Chamari Athapaththu, Hasini Perera, Harshitha Samarawickrama, Vishmi Gunaratne, Malsha Shehani, Nilakshi de Silva, Kavisha Dilhari, Ama Kanchana, Achini Kulasuriya, Inoka Ranaweera, Udeshika Prabodhani, Sugandika Kumari, Rashmi de Silva, Oshadi Ranasinghe, Anushka Sanjeewani

ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസിനുള്ള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു

ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ 15 അംഗ വനിത സംഘത്തെ പ്രഖ്യാപിച്ചു. വനിതകളുടെ ടി20 ഫോര്‍മാറ്റിലാണ് കോമൺവെൽത്ത് ഗെയിംസിൽ മത്സരം നടക്കുന്നത്. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍.

ഓസ്ട്രേലിയ, ബാര്‍ബഡോസ്, പാക്കിസ്ഥാന്‍ എന്നിവരാണ് ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിലുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് പ്രവേശിക്കും. ജൂലൈ 29ന് ഓസ്ട്രേലിയയ്ക്കെതിരെയും ജൂലൈ 31ന് പാക്കിസ്ഥാനെതിരെയും ആണ് ഇന്ത്യയുടെ മത്സരങ്ങള്‍. അവസാന മത്സരത്തിൽ ഓഗസ്റ്റ് 3ന് ടീം ബാര്‍ബഡോസിനെ നേരിടും.

ഇന്ത്യ: Harmanpreet Kaur (C), Smriti Mandhana, Shafali Verma, S. Meghana, Taniya Sapna Bhatia, Yastika Bhatia, Deepti Sharma, Rajeshwari Gayakwad, Pooja Vastrakar, Meghna Singh, Renuka Thakur, Jemimah Rodrigues, Radha Yadav, Harleen Deol, Sneh Rana.

ബിര്‍മ്മിംഗാമിൽ ഇന്ത്യയുടെ 322 അംഗ സംഘം, 215 അത്‍ലീറ്റുകള്‍

ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യയുടെ സംഘത്തിൽ 215 അത്‍ലീറ്റുകള്‍ ഉള്‍പ്പെടെ 322 അംഗങ്ങള്‍. പാര അത്‍ലീറ്റുകള്‍ ഉള്‍പ്പെടെയാണ് 215 പേര്‍. ഇതിൽ 107 വനിത അത്‍ലീറ്റുകള്‍ ആണ്.

ഗോള്‍ഡ് കോസ്റ്റിൽ ഇന്ത്യ 216 അത്‍ലീറ്റുകളെ ആണ് അയയ്ച്ചത്. ഗ്ലാസ്കോ(215), ന്യൂ ഡൽഹി(495), മെൽബേൺ(183) എന്നിങ്ങനെയായിരുന്നു ഇതിനു മുമ്പുള്ള നാല് കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ അത്‍ലീറ്റുകളുടെ എണ്ണം.

കോമൺവെൽത്ത് ഗെയിംസ് ടീമിലേക്ക് തഹുഹുവിനെയും ഗ്രീനിനെയും ഉള്‍പ്പെടുത്തി ന്യൂസിലാണ്ട്

2022 ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസിനുള്ള ന്യൂസിലാണ്ട് ടീമിൽ രണട് മാറ്റം. ലോറന്‍ ഡൗണും ജെസ്സ് കെറും മത്സരങ്ങള്‍ക്കില്ലെന്ന സാഹചര്യം വന്നപ്പോള്‍ പകരം ലിയ തഹുഹുവിനെയും ക്ലൗഡിയ ഗ്രീനിനെയും ടീമിൽ ന്യൂസിലാണ്ട് ഉള്‍പ്പെടുത്തി.

ജെസ്സ് കെര്‍ പരിക്ക് കാരണം പിന്മാറിയപ്പോള്‍ ക്രിക്കറ്റിൽ നിന്നൊരു ഇടവേളയെടുക്കുകയാണെന്നാണ് ഡൗൺ വ്യക്തമാക്കിയത്. ലോറന് വേണ്ട പിന്തുണ ന്യൂസിലാണ്ട് ടീം കൊടുക്കുമെന്ന് കോച്ച് ബെന്‍ സോയര്‍ പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയുടെ കരുതുറ്റ ടീം തന്നെ ഇറങ്ങും

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ഹോക്കി ഇന്ത്യ അസോസ്സിയേഷന്‍. ഇന്ന് 18 അംഗ പുരുഷ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നിര താരങ്ങളും പട്ടികയിൽ ഉണ്ട്.

മന്‍പ്രീത് സിംഗ് ആണ് ടീം ക്യാപ്റ്റന്‍. ഡ്രാഗ് ഫ്ലിക്കര്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ടീം വൈസ് ക്യാപ്റ്റന്‍. അടുത്തിടെ സമാപിച്ച FIH ഹോക്കി പ്രൊലീഗിലെ ടോപ് സ്കോറര്‍ ആയിരുന്നു ഹര്‍മ്മന്‍പ്രീത് സിംഗ്.

മലയാളി താരം പിആര്‍ ശ്രീജേഷും ടീമിലുണ്ട്.

GOALKEPERS

1.Sreejesh P.R.

2.Krishan Bahadur Pathak

 

DEFENDERS

3.Varun Kumar

4.Surender Kumar

5.Harmanpreet Singh (VC)

6.Amit Rohidas

7.Jugraj Singh

8.Jarmanpreet Singh

MIDFIELDERS

9.Manpreet Singh (C)

10.Hardik Singh

11.Vivek Sagar Prasad

12.Shamsher Singh

13.Akashdeep Singh

14.Nilakanta Sharma

FORWARDS

15.Mandeep Singh

16.Gurjant Singh

17.Lalit Kumar Upadhyay

18.Abhishek

കോമൺവെൽത്ത് ഗെയിംസിന്റെ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ബിര്‍മ്മിംഗാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള വനിത ക്രിക്കറ്റ് ടീമിനെ ന്യൂസിലാണ്ട് പ്രഖ്യാപിച്ചു. ടി20 ഫോര്‍മാറ്റിൽ നടക്കുന്ന മത്സരത്തിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഫ് സ്പിന്നര്‍ ഈഡന്‍ കാര്‍സൺ, വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരം ഇസ്സി ഗേസ് എന്നിവര്‍ക്ക് ആദ്യമായി ടീമിലേക്ക് വിളിയെത്തി. സോഫി ഡിവൈന്‍ ആണ് ടീമിനെ നയിക്കുക.

ന്യൂസിലാണ്ട്: Suzie Bates, Eden Carson, Sophie Devine (capt), Lauren Down, Izzy Gaze, Maddy Green, Brooke Halliday, Hayley Jensen, Fran Jonas, Jess Kerr, Amelia Kerr, Rosemary Mair, Jess McFadyen, Georgia Plimmer, Hannah Rowe

കോമൺവെൽത്ത് ഗെയിംസ് ഷെഡ്യൂള്‍ തയ്യാര്‍, ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ എതിരാളികള്‍ ഓസ്ട്രേലിയ

2022 ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസിലെ വനിത ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ ആയി. ജൂലൈ 29ന് ആരംഭിയ്ക്കുന്ന മത്സരങ്ങളുടെ ഫൈനൽ ഓഗസ്റ്റ് 7ന് നടക്കും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവരും ഗ്രൂപ്പ് ബിയിൽ ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരുമാണ് കളിക്കുന്നത്.

Commonwealthgameswomen

ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടിയത്. ജൂലൈ 29ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

സെമി ഫൈനൽ മത്സരങ്ങള്‍ ഓഗസ്റ്റ് 6നും വെങ്കല – സ്വര്‍ണ്ണ മെഡൽ മത്സരങ്ങള്‍ ഓഗസ്റ്റ് 7നും നടക്കും. എല്ലാ മത്സരങ്ങളും എഡ്ജ്ബാസ്റ്റണിലാണ് നടക്കുക.

കോമൺവെൽത്ത് ഗെയിംസ്, വനിത ടി20യിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ പാക്കിസ്ഥാനും

2022 ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസിലെ വനിത ടി20 മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകളായി. ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവര്‍ ഗ്രൂപ്പ് എയിലും ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം യോഗ്യത മത്സരത്തിൽ നിന്നുള്ള ഒരു ടീമുമാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.

ജൂലൈ 29ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തോടെ എഡ്ജ്ബാസ്റ്റണിലാരംഭിക്കുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് 7ന് ആണ്.

സെംബോയ് ഹാവോകിപ് ഇനി ഈസ്റ്റ് ബംഗാളിൽ

28കാരനായ സെമ്പോയ് ഹാവോകിപ് ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ഈസ്റ്റ് ബംഗാൾ അറിയിച്ചു. സ്ട്രൈക്കർ അവസാനമായി ബെംഗളൂരു എഫ് സിക്ക് വേണ്ടിയാണ് കളിച്ചത്. അവസാനമായി നാലു വർഷമായി ഹാവോകിപ് ബെംഗളൂരു എഫ് സിക്ക് ഒപ്പം ആയിരുന്നു കളിച്ചത്. എങ്കിലും താരത്തിന് ഒരിക്കലും ബെംഗളൂരു എഫ് സിയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നില്ല. മുമ്പ് ലോണ താരം ഈസ്റ്റ് ബംഗാളിൽ കളിച്ചിട്ടുണ്ട്.

മണിപ്പൂരി സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലും കളിച്ചിട്ടുണ്ട്. എഫ് സി ഗോവയ്ക്കു വേണ്ടിയും ഹാവോകിപ്പ് ഇറങ്ങിയിട്ടുണ്ട്.

2022 കോമൺവെല്‍ത്ത് ഗെയിംസിൽ വിന്‍ഡീസ് വനിത ടീമായി എത്തുന്നത് ബാര്‍ബഡോസ്

ബിര്‍മ്മിംഗാമിൽ നടക്കുന്ന 2022 കോമൺവെല്‍ത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചെത്തുന്നത് ബാര്‍ബഡോസ് ആയിരിക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു.

ഇത് ആദ്യമായാണ് ഒരു മള്‍ട്ടി സ്പോര്‍ട്സ് ഇവന്റിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ബ്ലേസിലെ നിലവിലെ ചാമ്പ്യന്മാരാണ് ബാര്‍ബഡോസ്. 2021 ടി20 ബ്ലേസും വനിത സൂപ്പര്‍50 കപ്പും അടുത്ത വര്‍ഷം വരെ നടത്തേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചിരുന്നു.

2021 ടി20 ബ്ലേസിലെ വിജയികള്‍ കോമൺവെല്‍ത്ത് ഗെയിംസിലേക്ക് പോകുമെന്ന് ഇരിക്കവേ ടൂര്‍ണ്ണമെന്റ് നടക്കുക സാധ്യമല്ലാത്തതിനാൽ തന്നെ ബാര്‍ബഡോസിന് യോഗ്യത ലഭിയ്ക്കുകയായിരുന്നു.

കാലിസ് ഇനി ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കൺസൾട്ടെന്റ്

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ആൾറൗണ്ടർ ജാക്ക് കാലിസ് ദക്ഷിണാഫ്രിക്കബ് ടീമിനൊപ്പം തിരികെയെത്തി. ടീമിന്റെ ബാറ്റിംഗ് കൺസൾട്ടെന്റായാണ് കാലിസിനെ തിരികെയെത്തിച്ചിരിക്കുന്നത്. മുൻ ക്യാപ്റ്റൻ സ്മിത്ത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ തലപ്പത്ത് എത്തിയതോടെ ഒരുപാട് മുൻ താരങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്‌.

നേരത്തെ ബൗച്ചറിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാക്കി നിയമിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ കാലിസിന്റെ നിയമനം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 519 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കാലിസ്. 25534 റൺസും 577 വിക്കറ്റുകളും കാലിസ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നടത്തിയിട്ടുണ്ട്. കാലിസ് ഇന്ന് മുതൽ ദക്ഷിണാഫ്രിക്ക സ്ക്വാഡിനൊപ്പം ചേരും.

Exit mobile version