ഏറ്റവും കൂടുതൽ എൻ.ബി.എ കിരീടങ്ങൾ നേടുന്ന റെക്കോർഡ് കുറിച്ച് ബോസ്റ്റൺ സെൽറ്റിക്‌സ് ഈ സീസണിലെ എൻ.ബി.എ കിരീടത്തിൽ മുത്തമിട്ടു. ഡലാസ് മാവറിക്സിനെ അഞ്ചാം ഫൈനലിൽ 106-88 എന്ന സ്കോറിന് മറികടന്നു ആണ് സെൽറ്റിക്‌സ് കിരീടം ഉയർത്തിയത്. ഫൈനൽസിൽ ആദ്യ 3 മത്സരങ്ങളും ജയിച്ച സെൽറ്റിക്‌സ് പക്ഷെ നാലാം ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ജയം കണ്ട സെൽറ്റിക്‌സ് 2008 നു ശേഷമുള്ള തങ്ങളുടെ ആദ്യ എൻ.ബി.എ കിരീടം ഉയർത്തി.
ഇതോടെ എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമാണ് ബോസ്റ്റൺ സെൽറ്റിക്‌സ് മാറി. എൻ.ബി.എ ഫൈനൽസിൽ എം.വി.പി ആയി മാറിയ ജെയ്ലൻ ബ്രോൺ ആണ് സെൽറ്റിക്‌സിന് റെക്കോർഡ് കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചത്. കഴിഞ്ഞ വർഷം എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായ ബ്രോൺ വിമർശകരുടെ വായ അടപ്പിച്ചു. മത്സരത്തിൽ 21 പോയിന്റുകളും, 8 റീബോണ്ടും, 6 അസിസ്റ്റുകളും ബ്രോൺ നേടി.
അതേസമയം ഇന്നത്തെ മത്സരത്തിൽ ജെയ്സൺ ടാറ്റം ആണ് താരമായത്. മത്സരത്തിൽ 31 പോയിന്റുകളും, 11 അസിസ്റ്റുകളും, 8 റീബോണ്ടും ടാറ്റം നേടി. സ്വന്തം കാണികൾക്ക് മുമ്പിൽ സെൽറ്റിക്സിന് ഇത് ആഘോഷ രാവ് ആയി. എൻ.ബി.എ ഫൈനൽസിൽ 20.8 പോയിന്റ്, 5.4 റീബോണ്ട്, 5 അസിസ്റ്റുകൾ ശരാശരി നേടിയാണ് ബ്രോൺ ഏറ്റവും വിലകൂടിയ താരമായി മാറിയത്. കിരീടത്തോടെ ലേക്കേഴ്സിനെ മറികടന്നു ആണ് സെൽറ്റിക്‌സ് ഏറ്റവും കൂടുതൽ കിരീടം നേടിയ എൻ.ബി.എ ഫ്രാഞ്ചേഴ്‌സി ആയി മാറിയത്. സീസണിന്റെ തുടക്കത്തിലും പലരും എഴുതി തള്ളിയ സെൽറ്റിക്‌സിന്റെ വിജയം വിമർശകരുടെ വായ അടപ്പിക്കുന്നത് കൂടിയാണ്.