ചൈന ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം പുറത്ത്

Sports Correspondent

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചി. ഇന്ന് നടന്ന മത്സരത്തില്‍ റഷ്യയയുടെ ലോക 33ാം നമ്പര്‍ താരം എവജീനിയ കോസെറ്റ്സ്ക്യയാണ് യമാഗൂച്ചിയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം യമാഗൂച്ചി നേടിയെങ്കിലും പിന്നീടുള്ള ഗെയിമുകളില്‍ താരം പിന്നില്‍ പോയി. അവസാന ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പം നിന്ന് പോരാടിയെങ്കിലും റഷ്യന്‍ താരം 24-22ന് വിജയം കുറിച്ചു.

46 മിനുട്ട് നീണ്ട് നിന്ന് മത്സരത്തില്‍ റഷ്യന്‍ താരം 20-22, 21-17, 24-22 എന്ന നിലയിലാണ് വിജയം ഉറപ്പാക്കിയത്.