ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ അകാനെ യമാഗൂച്ചിയോട് പരാജയപ്പെട്ട പിവി സിന്ധുവിന് അന്നത്തെ തോല്‍വിയ്ക്ക് പകരം വീട്ടുവാ-നുള്ള അവസരമാണ് ഇന്ന് ലഭിച്ചത്. എന്നാല്‍ താരം വീണ്ടും അകാനെ യമാഗൂച്ചിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ട് ജപ്പാന് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുകയായിരുന്നു. 18-21, 15-21 എന്ന സ്കോറിനാണ് പിവി സിന്ധു ജപ്പാന് താരത്തോട് കീഴടങ്ങിയത്.
50 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.