ഇന്ത്യയുടെ ബാഡ്മിൻ്റൺ ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും 2025 മലേഷ്യ ഓപ്പണിൻ്റെ സെമി ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ യൂ സിൻ ഓങ്ങിനെയും ഈ യി ടിയോയെയും ആണ് അവർ പരാജയപ്പെടുത്തിയത്. 26-24, 21-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ ജോഡിയുടെ വിജയം.

ആദ്യ ഗെയിം ഒരു റോളർകോസ്റ്ററായിരുന്നു, സാത്വിക്കും ചിരാഗും മൂന്ന് ഗെയിം പോയിൻ്റുകൾ സംരക്ഷിച്ചതിന് ശേഷമാണ് അവർ ജയിച്ചത്. രണ്ടാം ഗെയിമിൽ തുടക്കത്തിലെ പരാജയം മറികടന്ന് ആധിപത്യം സ്ഥാപിച്ച് വിജയം നേടാനും അവർക്ക് ആയി.
ദക്ഷിണ കൊറിയയുടെ ഡബ്ല്യു.എച്ച്. കിമ്മും എസ്.ജെ സിയോയും ആകും ഇവരുടെ സെമിയികെ എതിരാളികൾ. ജനുവരി 11 ന് ആണ് സെമി ഫൈനൽ നടക്കുക.