സൈന സെമിയില്‍, ഐറയ്ക്ക് ക്വാര്‍ട്ടറില്‍ പരാജയം

Sports Correspondent

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021 വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൈന അമേരിക്കയുടെ ഐറിസ് വാംഗിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കുകയായിരുന്നു. സൈന 21-19, 17-21, 21-19 എന്ന സ്കോറിനാണ് ഐറിസിനെ 60 മിനുട്ടില്‍ കീഴടക്കി സെമിയിലെത്തിയത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു താരം ഐറ ശര്‍മ്മ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. 23 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫര്‍സെന്നിനോടാണ് ഐറയുടെ പരാജയം. സ്കോര്‍: 11-21, 8-21.