BWF ലോക റാങ്കിംഗിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ സായി പ്രണീതും എച്ച് എസ് പ്രണോയ്‍യും. മുന്‍പത്തെ പട്ടികയില്‍ യഥാക്രം 23, 27 സ്ഥാനങ്ങളിലായിരുന്ന താരങ്ങള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ്് 22, 26 സ്ഥാനങ്ങളിലേക്ക് എത്തിയത്. ഡബിള്‍സ് മത്സരയിനത്തിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കും റാങ്കിംഗില്‍ മെച്ചം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
മിക്സഡ് ഡബിള്‍ഡ് ജോഡികളായ കൂഹു ഗാര്‍ഗ്-രോഹന്‍ കപൂര്‍ കൂട്ടുകെട്ട് 2 സ്ഥാനം മെച്ചപ്പെടുത്തി 52ാം സ്ഥാനത്തേക്കും പുരുഷ ഡബിള്‍സ് ജോഡികളില്‍ രോഹന്‍ കപൂര്‍-സൗരഭ് ശര്‍മ്മ കൂട്ടുകെട്ട് 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 159ാം സ്ഥാനത്തേക്കും ഉയര്‍ന്നു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള പുരുഷ ഡബിള്‍സ് ജോഡിയായ മനു അട്രി-സുമീത് റെഡ്ഢീ കൂട്ടുകെട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി 24ാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്.
മറ്റൊരു ജോഡിയായ ധ്രുവ് കപില-കൃഷ്ണ പ്രസാദ് കൂട്ടുകെട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി 82ാം റാങ്കില്‍ എത്തിയിട്ടുണ്ട്. വനിത സിംഗിള്‍സില്‍ വളര്‍ന്ന് വരുന്ന താരമായ അഷ്മിത ചലിഹ 3 സ്ഥാനം മെച്ചപ്പെടുത്തി 111ാം റാങ്കിലേക്ക് എത്തി. വനിത ഡബിള്‍സ് ജോഡികളായ സിമ്രാന്‍ സിംഗി-റിതിക താക്കര്‍ കൂട്ടുകെട്ട് ആദ്യ നൂറിനുള്ളിലേക്ക് ആദ്യമായി എത്തി. 4 സ്ഥാനങ്ങളാണ് അവര്‍ മെച്ചപ്പെടുത്തിയത്. നിലവില്‍ അവര്‍ 98ാം റാങ്കിലാണുള്ളത്.