ചൈനീസ് താരത്തെ കീഴടക്കി തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ മികച്ച വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതോടെ പ്രണീത് ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. നേരിട്ടുള്ള ഗെയിമിലാണെങ്കിലും ചൈനീസ് താരത്തില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് പ്രണീത് ക്വാര്‍ട്ടറിലെത്തിയത്. ചൈനയുടെ ഗുവാംഗ് സു ലൂവിനെ 21-19, 21-19 എന്ന സ്കോറിന് 48 മിനുട്ട് നീണ്ട് നില്‍ക്കുന്ന മത്സരത്തിലാണ് പ്രണീത് പരാജയപ്പെടുത്തിയത്.