ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ തായ്‌ലൻഡിന്റെ പോൺപാവീ ചോചുവോംഗിനെ തോൽപ്പിച്ച് ഇന്ത്യൻ താരം പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ചോചുവോംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് (21-15, 21-15) ആണ് സിന്ധു പരാജയപ്പെടുത്തിയത്. 41 മിനിറ്റ് നീണ്ട മത്സരത്തിൽ, ഈ വർഷം സിന്ധുവിന്റെ മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണിത്. അടുത്ത മത്സരത്തിൽ സിന്ധു, ഒന്നാം സീഡ് ആയ ആൻ സെ യങ്ങിനെയോ മിയ ബ്ലിച്ച്ഫെൽഡിനെയോ ആണ് നേരിടുക.