പി വി സിന്ധു ഡെന്മാർക്ക് ഓപ്പൺ സെമി ഫൈനലിലേക്ക് മുന്നേറി

Newsroom

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750-ലെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സുപനിദ കതേതോങ്ങിനെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. 21-19, 21-12 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് ആയിരുന്നു സിന്ധുവിന്റെ വിജയം.

പി വി സിന്ധു 23 10 20 20 41 05 084

ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ഏഴാം നമ്പർ താരം ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക തുങ്‌ജംഗിനെയും പിവി സിന്ധു പരാജയപ്പെടുത്തിയിരുന്നു. ഇന്ന് സെമി ഫൈനലിലേക്ക് മുന്നേറിയതോടെ സിന്ധു റാങ്കിംഗിൽ ആദ്യ പത്തിലേക്ക് മടങ്ങി എത്തും എന്ന് ഉറപ്പായി.

നാളെ സെമി ഫൈനലിൽ കരോലിന മാരിൻ vs തായ് സൂ-യിംഗ് മത്സരത്തിലെ വിജയിയെ ആകും സിന്ധു നേരിടുക.