ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ തായ്‌പേയ് താരം പൈ യു പോയെ പരാജയപ്പെടുത്തി ഇന്ത്യയുടെ മാളവിക ബൻസോദ് പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. പരിക്കിൽ നിന്നുള്ള മോചനത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ 21-18, 21-19 എന്ന സ്കോറിനാണ് മാളവിക വിജയം നേടിയത്. അടുത്ത റൗണ്ടിൽ ചൈനയുടെ കരുത്തയായ ഹാൻ യു ആണ് മാളവികയുടെ എതിരാളി.









