ഇന്ത്യൻ ബാഡ്മിന്റൺ താരം മാളവിക ബൻസോദ് അവളുടെ മികച്ച പ്രകടനം തുടരുന്നു. ആവേശകരമായ രണ്ടാം റൗണ്ട് മത്സരത്തിൽ ലോക 25-ാം നമ്പർ താരം കിർസ്റ്റി ഗിൽമോറിനെ 21-17, 19-21, 21-16 എന്ന സ്‌കോറിന് പരാജയപ്പെടുത്തി 2024-ലെ ചൈന ഓപ്പൺ സൂപ്പർ 1000-ൽ മാളവിക ബൻസോദ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ടൂർണമെൻ്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് മാളവിക.

നേരത്തെ ആദ്യ റൗണ്ടിൽ ലോക ഏഴാം നമ്പർ താരം ഗ്രിഗോറിയ മരിസ്‌ക ടുൻജംഗിനെ മാളവിക് അട്ടിമറിച്ചിരുന്നു.