ഇന്ത്യ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ലക്ഷ്യ സെന്നിന് തോൽവി; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

Newsroom

Lakshyasen


ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെന്നിന്റെ ഇന്ത്യ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിലെ കുതിപ്പ് ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. ജനുവരി 16-ന് ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടന്ന വാശിയേറിയ മത്സരത്തിൽ തായ്‌വാന്റെ ലിൻ ചുൻ-യിയോടാണ് താരം പരാജയപ്പെട്ടത്. ഒരു മണിക്കൂറും എട്ട് മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ തോൽവി. സ്കോർ: 21-17, 13-21, 18-21.

ആദ്യ ഗെയിം സ്വന്തമാക്കിയ ലക്ഷ്യ സെന്നിന് പിന്നീട് ആ ആധിപത്യം നിലനിർത്താൻ സാധിച്ചില്ല. ലോക റാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള ലിൻ ചുൻ-യി, നെറ്റ് പോരാട്ടങ്ങളിലും സ്മാഷുകളിലും കാണിച്ച മികവാണ് ലക്ഷ്യയ്ക്ക് തിരിച്ചടിയായത്.


ലക്ഷ്യ സെന്നിന്റെ തോൽവിയോടെ ഇന്ത്യ ഓപ്പൺ ടൂർണമെന്റിലെ ഇന്ത്യൻ സാന്നിധ്യം പൂർണ്ണമായും അവസാനിച്ചു.