ഇന്ത്യയുടെ ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. സിഡ്‌നി ഒളിമ്പിക് പാർക്കിൽ ശനിയാഴ്ച നടന്ന സെമിഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ രണ്ടാം സീഡ് താരം ചൗ ടിയെൻ ചെന്നിനെതിരെ 86 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ 17-21, 24-22, 21-16 എന്ന സ്‌കോറുകൾക്കാണ് ലക്ഷ്യയുടെ ആവേശകരമായ വിജയം.

ഈ സീസണിൽ ലക്ഷ്യയുടെ ആദ്യ സൂപ്പർ 500 കിരീടത്തിലേക്ക് താരം ഇതോടെ അടുത്തിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ തായ്‌പേയിയുടെ ലിൻ ചുൻ-യിയും ജപ്പാനിലെ യൂഷി തനകയും തമ്മിലുള്ള സെമിഫൈനൽ വിജയിയെ ലക്ഷ്യ നേരിടും.














