പകരം വീട്ടലില്ല, വീണ്ടും പരാജയപ്പെട്ട് കിഡംബി

Sports Correspondent

കഴിഞ്ഞാഴ്ച മലേഷ്യ ഓപ്പണ്‍ സെമിയില്‍ തന്നെ പരാജയപ്പെടുത്തിയ കെന്റോ മോമോട്ടയോട് ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വീണ്ടും തോറ്റ് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കെന്റോ കിഡംബിയെ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കിഡംബി നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമും സ്വന്തമാക്കി കെന്റോ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

സ്കോര്‍: 21-12, 14-21, 15-21. ടൂര്‍ണ്ണമെന്റിന്റെ നിലവിലെ ചാമ്പ്യനാണ് കിഡംബി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial