മലേഷ്യ ഓപ്പൺ 2025 ലെ ഇന്ത്യൻ പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയ് പ്രീ-ക്വാർട്ടറിൽ തോറ്റു പുറത്തായി. ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് സൂപ്പർ 1000 ടൂർണമെൻ്റിൽ ചൈനയുടെ ഉയർന്ന റാങ്കുകാരനായ ലി ഷി ഫെംഗിനെതിരെ ആണ് പരാജയപ്പെട്ടത്.
ക്വാലാലംപൂരിൽ ഒരു മണിക്കൂറും 22 മിനിറ്റും നീണ്ട മത്സരത്തിനു ശേഷമാണ് പ്രണോയ് പരാജയം സമ്മതിച്ചത്. ആദ്യ ഗെയിമിൽ ഏകപക്ഷീയമായ 8-21 തോൽവിക്ക് ശേഷം പ്രണോയ് ശക്തമായ തിരിച്ചുവരവ് നടത്തി. രണ്ടാം ഗെയിം 21-15ന് സ്വന്തമാക്കി. എന്നിരുന്നാലും, നിർണ്ണായകമായ അവസാന ഗെയിമിൽ 21-23 എന്ന സ്‌കോറിന് പരാജയപ്പെട്ടു.