പ്രണോയ് പുറത്ത്!!! കൊറിയ ഓപ്പൺ രണ്ടാം റൗണ്ടിൽ താരത്തിന് തിരിച്ചടി

Sports Correspondent

Hsprannoy
Download the Fanport app now!
Appstore Badge
Google Play Badge 1

കൊറിയ ഓപ്പണിൽ നിന്ന് പുറത്തായി ഇന്ത്യയുടെ എച്ച്എസ് പ്രണോയ്. ടൂര്‍ണ്ണമെന്റിന്റെ അഞ്ചാം സീഡായ ഇന്ത്യന്‍ താരം ലോക റാങ്കിംഗിൽ 18ാം സ്ഥാനത്തുള്ള ലീ ചുക് യുവിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പരാജയം ഏറ്റുവാങ്ങിയത്.

ആദ്യ ഗെയിം 21-15ന് ജയിച്ച ശേഷമാണ് പ്രണോയ് മത്സരത്തിൽ പിന്നിൽ പോയത്. പിന്നീടുള്ള ഗെയിമുകളിൽ രണ്ടും താരം പൊരുതി നോക്കിയെങ്കിലും വിജയം കൈക്കലാക്കുവാന്‍ താരത്തിന് സാധിച്ചില്ല. സ്കോര്‍: 21-15, 19-21, 18-21.